Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

വാഷിങ്ടൺ : യുഎസിലെ പള്ളിയിൽ വീണ്ടും വെടിവയ്പ്പ്. യു.എസ് സംസ്ഥാനമായ അലബാമയിലെ പള്ളിയിലാണ് വെടിവയ്പ്പുണ്ടായത്. വെടിവെപ്പിൽ രണ്ടുപേർ മരിക്കുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റയാളെ പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെസ്റ്റാവിയ ഹിൽസിലെ സെന്റ്.

സ്റ്റീഫൻസ് എപിസ്കോപൽ പള്ളിയിൽ വ്യാഴാഴ്ച​ വൈകീട്ടാണ് ആക്രമണമുണ്ടായത്. ആക്രമിയെ കസ്റ്റഡിയിലെടുത്തതായും പൊലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം യു.എസിലെ ഫിലാഡൽഫിയയിലും വിർജീനിയയിലും നടന്ന വെടിവെപ്പിൽ നാലു പേർ കൊല്ലപ്പെട്ടിരുന്നു. ഫിലാഡൽഫിയയിൽ ശനിയാഴ്ച രാത്രിയുണ്ടായ വെടിവയ്പിൽ സ്ത്രീ അടക്കം 3 പേരാണു കൊല്ലപ്പെട്ടത്.

സെൻട്രൽ വിർജീനിയയിലെ ചെസ്റ്റർഫീൽഡിൽ ബിരുദപാർട്ടിക്കിടെ നടന്ന വെടിവെപ്പിലാണ് ഇരുപതുകാരൻ കൊല്ലപ്പെട്ടത്. വെടിവെപ്പു സംഭവങ്ങൾ വർധിക്കുന്നതിനിടെ തോക്കു നിയന്ത്രണം കർശനമാക്കണമെന്ന് ആവശ്യപ്പെട്ട് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ രംഗത്തു വന്നിരുന്നു.