Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

പത്തനംതിട്ട: പത്തനംതിട്ടയിൽ 16 വയസ്സുകാരിയെ അ‌ഞ്ചുപേർ ചേർന്ന് പീഡിപ്പിച്ചു. 17 വയസ്സുകാരനായ സഹോദരനും അമ്മാവനും സുഹൃത്തുക്കളും ചേർന്നു പീഡിപ്പിച്ചതായാണ് പരാതി. ഈ സംഘത്തിലെ 2 പേർ പെൺകുട്ടിയുടെ സുഹൃത്തുക്കളും ഒരാൾ അ‌മ്മയുടെ കാമുകനുമാണ്.

കഴിഞ്ഞ ദിവസം കോയിപ്രം സ്റ്റേഷനിൽ ​ചൈൽഡ് ​ലൈൻ പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് നാല് പേരെ അ‌റസ്റ്റ് ചെയ്തു. അ‌മ്മയുടെ കാമുകനായി പൊലീസ് അ‌ന്വേഷണം തുടങ്ങി. കഴിഞ്ഞ ഒരു വർഷമായി പീഡനം നടന്നിട്ടുണ്ടെന്നാണ് വ്യക്തമാകുന്നത്. സുഹൃത്തുക്കളായ രണ്ടുപേര്‍ പീഡിപ്പിച്ചെന്നായിരുന്നു ആദ്യം പെണ്‍കുട്ടി നല്‍കിയ മൊഴി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടര്‍ന്ന് വിശദമായി മൊഴിയെടുത്തപ്പോഴാണ് സ്വന്തം സഹോദരനും അമ്മാവനും അമ്മയുടെ കാമുകനും പീഡിപ്പിച്ച വിവരം പുറത്തുപറയുന്നത്. സ്വന്തം വീട്ടില്‍ വെച്ചാണ് സഹോദരന്‍ പീഡിപ്പിച്ചത്. അമ്മയുടെ വീട്ടില്‍ താമസിക്കാന്‍ പോയപ്പോള്‍ അവിടെ നിന്ന് അമ്മാവനും പീഡിപ്പിച്ചു.

വീട്ടിലെ സാഹചര്യം മുതലെടുത്ത് മറ്റ് മൂന്നുപേരും പീഡിപ്പിക്കുകയുമായിരുന്നുവെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. കേസില്‍ കോയിപ്രം പോലീസ് പോക്‌സോ വകുപ്പുപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.