play-sharp-fill
വിശക്കുന്നവർക്ക് അത്താണിയായി അഗാപ്പെ വാട്‌സ്പ്പ് ഗ്രൂപ്പ് അംഗങ്ങൾ

വിശക്കുന്നവർക്ക് അത്താണിയായി അഗാപ്പെ വാട്‌സ്പ്പ് ഗ്രൂപ്പ് അംഗങ്ങൾ

സ്വന്തം ലേഖകൻ

അമയന്നൂർ: വിശക്കുന്നവർക്ക് ആശ്രയമാണ് ആഗാപ്പെ വാട്‌സപ്പ് ഗ്രൂപ്പ് അംഗങ്ങൾ. അഗാപ്പെ ചാരിറ്റബിൾ ഫൗണ്ടേഷൻ എന്ന വാട്‌സപ്പ് ഗ്രൂപ്പിന്റെ നേത്യത്വത്തിൽ പാഥേയം എന്ന പേരിൽ കഴിഞ്ഞ പത്ത് മാസങ്ങളിലായി പൊതിച്ചോർ വിതരണം നടന്നു വരികെയാണ്. അമയന്നൂർ ജ്യോതിർ ഭവൻ, മൂലേപ്പീടിക ആശ്രയ സ്‌നേഹവീട് എന്നീ വ്യദ്ധസദനങ്ങളിലാണ് കഴിഞ്ഞ പത്ത് മാസക്കാലമായി എല്ലാ വെള്ളിയാഴ്ച്ചകളിലും പൊതിച്ചോറുകൾ നൽകി വരികെയാണ്.

ആദ്യകാലത്ത് കല്ലറ എൻ.എസ്.എസ് സ്‌കൂളിലെ എൻ. എസ്. എസ് യൂണിറ്റിന്റെ നേത്യത്വത്തിൽ പൊതിച്ചോർ നല്കുകയും അഗാപ്പെ അംഗങ്ങളിലൂടെയാണ് ഇത് വിതരണം ചെയ്തിരുന്നത്. സ്‌കൂൾ അവധിക്കാലവും പരീക്ഷകളും മുൻനിർത്തി തുടർന്ന്, ഗ്രൂപ്പ് അംഗങ്ങളുടെ നേത്യത്വത്തിൽ ഫണ്ട് സ്വരൂക്കൂട്ടി പൊതിച്ചോർ ഉണ്ടാക്കുന്നതിനാവശ്യമായ ആഹാരസാധനങ്ങൾ വാങ്ങി, ഗ്രൂപ്പ് അംഗമായ ഷിജോ പാറാപ്പുറത്തിന്റെ ഭവനത്തിൽ വച്ച് പാകം ചെയ്ത് പൊതികളാക്കി വൃദ്ധ സദനങ്ങിൽ നൽകി വരുന്നു. 73 പേർക്കാണ് എല്ലാ വെള്ളിയാഴ്ച്ചകളിലും പൊതിച്ചോറുകൾ നല്കുന്നത്.ഫുഡ് പാകം ചെയ്യുന്നതിനായി വിദ്യാർത്ഥികളായ ഗ്രൂപ്പ് അംഗങ്ങളെ സഹായിക്കാൻ തങ്കമ്മമണി, ഷൈലജ എന്നിവരും ഒപ്പമുണ്ട്. ഇതിന് പുറമെ സമീപത്തെ വീടുകളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും പൊതിച്ചോറുകൾ ശേഖരിച്ചും വിതരണം ചെയ്യുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഗാപ്പെ വാട്‌സ്പ്പ് ഗ്രൂപ്പ് അംഗങ്ങളായ അജോമോൻ, ജീമോൾ, റാൻകിൻ ദീപു മണർകാട്, അർഷ, ഷാനോൻ, ജിതിൻ, ജോഷി, ജോബിൻ, മരിയ, ആശ, ഹരിത, മെർളിൻ, ഷിജു, രേണു,അഭിജിത്ത്, ആൻമരിയ, മേഘ്‌ന,അപ്‌സര തുടങ്ങിയവരും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്യം നല്കി വരുന്നു. പൊതിച്ചോർ വിതരണം മാത്രമല്ല, ഇതിനോടകം തന്നെ, പ്രളയത്തിനുശേഷം നിരവധി കുടുംബങ്ങൾക്ക് ഓണക്കിറ്റുകൾ, എൻ.എസ്.എസ് ടീമുമായി ചേർന്ന
ക്രിസ്മസ് ആഘോഷം, സ്‌കൂളിൽ തുണിസഞ്ചി വിതരണം, ഉപജീവനമാർഗത്തിന്
കൈത്താങ്ങ് തുടങ്ങി നിരവധി കാര്യങ്ങൾ ചെയ്തു കഴിഞ്ഞു.

താല്പര്യമുള്ളവർക്ക് അഗാപ്പെയുടെ വാട്‌സ്പ്പ് ഗ്രൂപ്പിൽ പങ്കു ചേരുന്നതിനായി താഴെ പറയുന്ന നമ്പരിൽ ബന്ധപ്പെടുക : 9539299803

Tags :