വിശക്കുന്നവർക്ക് അത്താണിയായി അഗാപ്പെ വാട്‌സ്പ്പ് ഗ്രൂപ്പ് അംഗങ്ങൾ
സ്വന്തം ലേഖകൻ അമയന്നൂർ: വിശക്കുന്നവർക്ക് ആശ്രയമാണ് ആഗാപ്പെ വാട്‌സപ്പ് ഗ്രൂപ്പ് അംഗങ്ങൾ. അഗാപ്പെ ചാരിറ്റബിൾ ഫൗണ്ടേഷൻ എന്ന വാട്‌സപ്പ് ഗ്രൂപ്പിന്റെ നേത്യത്വത്തിൽ പാഥേയം എന്ന പേരിൽ കഴിഞ്ഞ പത്ത് മാസങ്ങളിലായി പൊതിച്ചോർ വിതരണം നടന്നു വരികെയാണ്. അമയന്നൂർ ജ്യോതിർ ഭവൻ, മൂലേപ്പീടിക ആശ്രയ സ്‌നേഹവീട് എന്നീ വ്യദ്ധസദനങ്ങളിലാണ് കഴിഞ്ഞ പത്ത് മാസക്കാലമായി എല്ലാ വെള്ളിയാഴ്ച്ചകളിലും പൊതിച്ചോറുകൾ നൽകി വരികെയാണ്. ആദ്യകാലത്ത് കല്ലറ എൻ.എസ്.എസ് സ്‌കൂളിലെ എൻ. എസ്. എസ് യൂണിറ്റിന്റെ നേത്യത്വത്തിൽ പൊതിച്ചോർ നല്കുകയും അഗാപ്പെ അംഗങ്ങളിലൂടെയാണ് ഇത് വിതരണം ചെയ്തിരുന്നത്. സ്‌കൂൾ അവധിക്കാലവും […]