നൗഷാദ് കേസില്‍ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചതായി ആരോപണം; പിന്നാലെ ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് അഫ്സാനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; ശക്തമായ ശരീരവേദനയും ചുമയും അനുഭവപ്പെട്ടതിന് തുടർന്ന് ചികിത്സയിൽ
സ്വന്തം ലേഖിക
പത്തനംതിട്ട: നൗഷാദ് തിരോധാന കേസില്‍ ജാമ്യത്തിലിറങ്ങിയ അഫ്സാനയെ ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശക്തമായ ശരീരവേദനയും ചുമയും അനുഭവപ്പെട്ടതിന് പിന്നാലെ നൂറനാട് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. നൗഷാദ് കേസില്‍ പൊലീസ് തന്നെ ക്രൂരമായ മര്‍ദ്ദിച്ചിരുന്നതായി ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെ അഫ്സാന ആരോപിച്ചിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഭര്‍ത്താവിനെ കൊന്ന് കുഴിച്ചുമൂടിയെന്ന വെളിപ്പെടുത്തലിന് പിന്നാലെ അറസ്റ്റിലായ അഫ്സാനയ്ക്ക് നൗഷാദ് തിരികെയെത്തിയതോടെ കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇന്ന് രാവിലെ ജയില്‍ മാേചിതയായശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കവെയാണ് പൊലീസിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചത്.
നൗഷാദിനെ കൊന്നതെന്ന് പൊലീസ് മര്‍ദ്ദിച്ച് സമ്മതിപ്പിച്ചതാണ്. ക്രൂര മര്‍ദ്ദനമാണ് കസ്റ്റഡിയില്‍ ഏറ്റത്. വനിതാ പൊലീസ് ഉള്‍പ്പെടെയുളളവര്‍ മര്‍ദ്ദിച്ചു. പല തവണ പെപ്പര്‍ സ്‌പ്രേ പ്രയോഗിച്ചു.
വേദന സഹിക്കവയ്യാതെയാണ് കൊന്നുവെന്ന് സമ്മതിച്ചത്. പൊലീസിനെതിരെ നിയമ നടപടി സ്വീകരിക്കും. നൗഷാദ് നാടുവിടാനുള്ള കാരണം എന്തെന്ന് അറിയില്ല. നൗഷാദിന് മാനസിക പ്രശ്നമുണ്ടായിരുന്നു.
മദ്യപിച്ച് നിരന്തരം പ്രശ്നമുണ്ടാക്കിയിരുന്നു’- അഫ്സാന പറഞ്ഞു.