play-sharp-fill
അടൂരിൽ ടെമ്പോ ട്രാവലറും പോലീസ് ജീപ്പും കൂട്ടിയിടിച്ച് ഡി വൈ എസ് പിക്കും ഡ്രൈവർക്കും ഗുരുതര പരിക്ക്   

അടൂരിൽ ടെമ്പോ ട്രാവലറും പോലീസ് ജീപ്പും കൂട്ടിയിടിച്ച് ഡി വൈ എസ് പിക്കും ഡ്രൈവർക്കും ഗുരുതര പരിക്ക്  

അടൂർ : നെല്ലിമുകളിന് സമീപം ടെമ്പോ ട്രാവലറും പോലീസ് ജീപ്പും കൂട്ടിയിടിച്ച് പത്തനംതിട്ട ജില്ലാ ക്രൈംബ്രാഞ്ച് ഡി വൈ എസ് പിക്കും ഡ്രൈവർക്കും അടക്കം നിരവധി പേർക്ക് പരുക്ക്.

പോലീസ് ഓഫീസറെയും ഡ്രൈവറെയും കൂടാതെ ട്രാവലറില്‍ സഞ്ചരിച്ചിരുന്ന പാലായില്‍ നിന്നുള്ള വൈദികരും കന്യാസ്ത്രീകളും അടക്കം 17 പേർക്ക് പരിക്കേറ്റു.

ക്രൈംബ്രാഞ്ച് ഡി വൈ എസ് പി, എം എം ജോസ്,ഡ്രൈവർ ചവറ ചോല പുത്തൻചന്ത മംഗലത്ത് നൗഷാദ്(28) എന്നിവർക്കാണ് പരിക്കേറ്റത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ഏറ്റുമാനൂർ കളത്തൂർ സെൻ്റ് മേരീസ് പള്ളിയിലെ സൺഡേ സ്കൂൾ അധ്യാപകരും വൈദികരും സഞ്ചരിച്ച ട്രാവലറാണ് അപകടത്തിൽപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ 10.30 ന് അടൂർ-ഭരണിക്കാവ് പാതയിൽ നെല്ലിമുകൾ ജംഗ്ഷന് സമീപത്തായിരുന്നു അപകടം.

കോട്ടയം ഭാഗത്തു നിന്നും കൊല്ലം മൺറോതുരുത്തിലേക്ക് പോയതായിരുന്നു ട്രാവലർ. കടമ്പനാട് ഭാഗത്തു നിന്നും അടൂർ ഭാഗത്തേക്ക് വരുകയായിരുന്നു ജീപ്പ്. പരിക്കേറ്റവരെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഗുരുതര പരിക്കേറ്റ ഡി വൈ എസ് പി എം എം ജോസിനേയും ഡ്രൈവറേയും അടൂർ ലൈഫ് ലൈൻ ആശുപത്രിയിലേക്ക് മാറ്റി.