‘ആദിവാസി സ്ത്രീകൾ കച്ചവട വസ്തുവല്ല’ ; മേപ്പടി റിസോർട്ടിനു നേരെ മാവോയിസ്റ്റ് ആക്രമണം

‘ആദിവാസി സ്ത്രീകൾ കച്ചവട വസ്തുവല്ല’ ; മേപ്പടി റിസോർട്ടിനു നേരെ മാവോയിസ്റ്റ് ആക്രമണം

സ്വന്തം ലേഖിക

വയനാട് : മേപ്പാടിയിൽ മാവോയിസ്റ്റുകൾ ഹോംസ്റ്റേയുടെ ചില്ലുകൾ അടിച്ചുതകർത്തു. ഹോംസ്റ്റേയുടെ ചുമരിൽ മാവോയിസ്റ്റുകളുടെ പോസ്റ്ററുകളും പതിച്ചിട്ടുണ്ട്. ഇന്നലെ രാത്രിയാണ് സംഭവം.

രാവിലെ സ്ഥലത്തെത്തിയ കാവൽക്കാരനാണ് ചില്ലുകൾ തകർത്തിട്ടിരിക്കുന്നതും, സിപിഐ (മാവോയിസ്റ്റ്)ന്റെ പേരിലുള്ള പോസ്റ്ററുകളും കണ്ടത്. മാവോയിസ്റ്റ് നാടുകാണി ഏരിയ കമ്മിറ്റിയുടെ പേരിലാണ് പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്. ആദിവാസി സ്ത്രീകളോടു മോശമായി പെരുമാറരുതെന്ന് പോസ്റ്ററിൽ താക്കീത് നൽകുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോസ്റ്ററിലെ വാക്കുകൾ:

കഴിഞ്ഞ സീസണിൽ ആദിവാസി സ്ത്രീകളെ വഴിയിൽ തടഞ്ഞുനിർത്തി അരിയും മറ്റും നൽകാമെന്നു പറഞ്ഞ് റിസോർട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി ചൂഷണം ചെയ്യാനുള്ള നടത്തിപ്പുകാരുടെ ഗൂഢപദ്ധതിക്കെതിരെയാണ് ഈ ആക്രമണം. ആദിവാസികളുടെ നിത്യജീവിതത്തെ താറുമാറാക്കുകയും ആദിവാസി സ്ത്രീകളെ ലൈംഗികചൂഷണത്തിനായി കെണിയിൽപ്പെടുത്തുകയും ചെയ്യുന്ന റിസോർട്ട് മാഫിയയ്‌ക്കെതിരായ താക്കീതാണിത്.

‘ആദിവാസികൾ ആരുടെയും കച്ചവട വസ്തുക്കളല്ല. ആദിവാസികളെ ടൂറിസ്റ്റുകളുടെ കാഴ്ചവസ്തുവാക്കുന്ന സർക്കാർ- ടൂറിസം മാഫിയയ്‌ക്കെതിരെ ഒന്നിക്കുക. ആദിവാസി കോളനി പരിസരത്തുനിന്ന് മുഴുവൻ റിസോർട്ടുകാരെയും അടിച്ചോടിക്കുക’- തുടങ്ങിയ മുദ്രാവാക്യങ്ങളും പോസ്റ്ററിൽ എഴുതിയിട്ടുണ്ട്.

മേപ്പാടി അട്ടമലയിൽ ബെംഗളൂരു സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ കെട്ടിടം.