ഗോപികയെ മലക്കപ്പാറയിൽ വച്ച് കൊലപ്പെടുത്തിയത് പലദിവസങ്ങളിലെ ലൈംഗിക പീഡനത്തിന് ശേഷം : സഫറിനെതിരെ പോക്‌സോ കേസും രജിസ്റ്റർ ചെയ്ത് അന്വേഷണം ; പ്രതിയ്ക്ക് വേണ്ടി ഹാജരാകുന്നത് അഡ്വ.ബി.എ ആളൂർ

ഗോപികയെ മലക്കപ്പാറയിൽ വച്ച് കൊലപ്പെടുത്തിയത് പലദിവസങ്ങളിലെ ലൈംഗിക പീഡനത്തിന് ശേഷം : സഫറിനെതിരെ പോക്‌സോ കേസും രജിസ്റ്റർ ചെയ്ത് അന്വേഷണം ; പ്രതിയ്ക്ക് വേണ്ടി ഹാജരാകുന്നത് അഡ്വ.ബി.എ ആളൂർ

Spread the love

സ്വന്തം ലേഖകൻ

തൃശൂർ: വിദ്യാർത്ഥിനിയായ ഗോപിയെ മലക്കപ്പാറയിൽ വച്ച് കൊലപ്പെടുത്തും മുൻപ് പലദിവസങ്ങളിൽ ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്ടെന്ന് പ്രതി സഫറിന്റെ വെളിപ്പെടുത്തൽ. കൊച്ചി സെൻട്രൽ പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതോടെ സഫറിനെതിരെയുള്ള കേസിൽ പോക്‌സോ വകുപ്പുകൾ കൂടി ഉൾപ്പെടുത്തിയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുള്ളതെന്ന് അന്വേഷണത്തിന് നേതൃത്വം നൽകുന്ന സെൻട്രൽ സി ഐ എസ് വിജയശങ്കർ അറിയിച്ചു.

് കേസിൽ പൊലീസ് 12 ദിവസത്തെ കസ്റ്റഡി അപേക്ഷയാണ് നൽകിയിരുന്നത്. അപേക്ഷ ചൊവ്വാഴ്ച കോടതി പരിഗണനയ്‌ക്കെടുത്തപ്പോൾ പ്രതി സഫറിനുവേണ്ടി ഹാജരായ അഡ്വ.ബി എ ആളൂർ ഇക്കാര്യത്തിൽ ശക്തമായ എതിർവാദമുഖങ്ങളുമായി രംഗത്തെത്തിയെങ്കിലും വിലപ്പോയില്ല. പ്രൊസിക്യൂഷന്റെ അപേക്ഷ പരിഗണിച്ച് കോടതി ഇയാളെ ആറ് ദിവസത്തേയ്ക്ക് കസ്റ്റഡിയിൽ വിട്ട് ഉത്തരവിടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വ്യാഴാഴ്ച സഫറുമായി പൊലീസ് സംഘം കൊല നടത്തിയ മലക്കപ്പാറയിലെത്തി തെളിവെടുപ്പ് നടത്തുമെന്നാണ് സൂചന. കൊച്ചി സെൻട്രൽ സി.ഐ എസ് വിജയശങ്കറിന്റെ നേതൃത്വത്തിലാണ് കേസിൽ അന്വേഷണം പുരോഗമിക്കുന്നത്. വിദ്യാർത്ഥിനിയെ കാറിൽ കടത്തിക്കൊണ്ടുപോയി കുത്തികൊലപ്പെടുത്തുകയും തുടർന്ന് ജഡം മലക്കപ്പാറയ്ക്ക് സമീപം തമിഴ്‌നാട്ടിലെ തേയിലത്തോട്ടത്തിൽ ഉപേക്ഷിച്ച് രക്ഷപെടാൻ ശ്രമിക്കുകയും ചെയ്ത സഫറിനെ തമിഴ്‌നാട് ഷെയിക്കൽ മുടി പൊലീസ് പിടികൂടി കേരള പൊലീസിന് കൈമാറുകയായിരുന്നു.

തമിഴ്‌നാട് പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് സഫർ പിടിയിലാവുന്നത്. കാറിൽ രക്തക്കറ കണ്ടതാണ് നിർണ്ണായക വിവരങ്ങൾ പുറത്തുവരാൻ കാരണം. പെൺകുട്ടി തന്നെ ഉപേക്ഷിച്ചു പോകുമെന്നുള്ള സംശയം തോന്നിയിട്ട് കുറച്ചുനാളായിരുന്നെന്നും ഇത് മനസ്സിലാക്കി പലതവണ അനുനയത്തിനും ബന്ധം തുടർന്ന് കൊണ്ടുപോകുന്നതിനും ശ്രമിച്ചിരുന്നെന്നും എന്നാൽ ഇത് ഫലപ്രാപ്തിയെലെത്തില്ലന്ന് മനസ്സിലായെന്നും തുടർന്നാണ് കൊലപ്പെടുത്താൻ ആസൂത്രിത നീക്കങ്ങൾ നടത്തിയതെന്നുമാണ് സഫർ പറഞ്ഞത്.

കൊലനടത്തിയ കൃത്യമായ സ്ഥലം കണ്ടെത്തുക, ആയുധം വീണ്ടെടുക്കുക തുടങ്ങിയവയാണ് വ്യാഴാഴ്ച നടക്കുന്ന തെളിവെടുപ്പിന്റെ മുഖ്യലക്ഷ്യം. സംഭവുമായി ബന്ധപ്പെട്ട് മരട് പൊലീസിലും കേസെടുത്തിട്ടുണ്ട്.വൈറ്റിലയിലെ ഹുണ്ടായി ഷോറൂമിൽ സർവ്വീസിനേൽപ്പിച്ച കാർ കാണാതായതിനാണ് ഷോറും നടത്തിപ്പുകാരുടെ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുള്ളത്. പാലാരിവട്ടം സ്വദേശിയുടെതായിരുന്നുകാർ. സർവ്വീസിന് ശേഷം ഉടമയ്ക്ക് എത്തിച്ചുനൽകുന്നതിനാണ് ഇവടുത്തെ ജീവനക്കാരനായിരുന്ന സഫറിനെ ഏൽപ്പിച്ചതെന്നാണ് ഷോറൂം അധികൃതർ പൊലീസിനെ അറിയിച്ചിട്ടുള്ളത്.