play-sharp-fill
അറ്റകുറ്റപ്പണിക്കായി എത്തിച്ച കാര്‍ ജാക്കി തെന്നിമാറി  തലയിലേക്ക് വീണു; അടിമാലിയില്‍ കാറിനടിയിൽപ്പെട്ട് വര്‍ക്ക് ഷോപ്പ് ജീവനക്കാരന് ദാരുണാന്ത്യം

അറ്റകുറ്റപ്പണിക്കായി എത്തിച്ച കാര്‍ ജാക്കി തെന്നിമാറി തലയിലേക്ക് വീണു; അടിമാലിയില്‍ കാറിനടിയിൽപ്പെട്ട് വര്‍ക്ക് ഷോപ്പ് ജീവനക്കാരന് ദാരുണാന്ത്യം

സ്വന്തം ലേഖിക

മൂന്നാര്‍: അടിമാലിയില്‍ വര്‍ക്ക് ഷോപ്പ് ജീവനക്കാരന്റെ തലയിലേക്ക് കാര്‍ വീണ് ദാരുണാന്ത്യം.


ആനവിരട്ടി കമ്പിലൈൻ സ്വദേശി റോബിൻ സെബാസ്റ്റ്യൻ ആണ് മരിച്ചത്. അറ്റകുറ്റപ്പണിക്കായി എത്തിച്ച കാര്‍ ജാക്കി തെന്നിമാറിയാണ് സ്വകാര്യ വര്‍ക്ക് ഷോപ്പ് ജീവനക്കാരന്റെ തലയിലേക്ക് വീണത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വ്യാഴാഴ്ച വൈകിട്ട് അറ്റകുറ്റപ്പണിക്കായാണ് അടിമാലി സ്വദേശി കാര്‍ വര്‍ക്ക് ഷോപ്പില്‍ എത്തിച്ചത്. ഈ സമയം റോബിനായിരുന്നു അവിടെ ഉണ്ടായിരുന്നത്. ജാക്കി ഉപയോഗിച്ച്‌ കാര്‍ ഉയര്‍ത്തുന്നതിനിടെ ജാക്കി തെന്നി മാറുകയായിരുന്നു.

ഇതോടെ കാറിന്റെ അടിയില്‍ ഇരിക്കുകയായിരുന്ന റോബിന്റെ മുഖത്തേക്ക് കാര്‍ ഇടിച്ചിരുന്നു. മുഖത്തും തലയിലും ഗുരുതരമായി പരിക്കേറ്റ യുവാവിനെ സമീപത്തുണ്ടായിരുന്നവര്‍ ചേര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.

എന്നാല്‍ ആരോഗ്യനില ഗുരുതരമായതോടെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.