വിവാഹ വാഗ്ദാനം നല്‍കി നിരവധി തവണ പീഡിപ്പിച്ചു; വിവരം പുറത്തറിയുന്നത് വയറുവേദന തുടര്‍ന്ന് ചികിത്സ തേടിയതോടെ; അടിമാലിയിൽ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ സുഹൃത്തിനായി തെരച്ചില്‍ ശക്തമാക്കി പോലീസ്
സ്വന്തം ലേഖിക
ഇടുക്കി: അടിമാലിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ സുഹൃത്തിനു വേണ്ടി പൊലീസ് തെരച്ചില്‍ തുടങ്ങി.
അടിമാലി സ്വദേശിയായ നിധിന്‍ തങ്കച്ചന്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവന്നായിരുന്നു പെണ്‍കുട്ടിയുടെ മൊഴി. യുവാവ് ഒളിവിലാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വയറുവേദന തുടര്‍ന്ന് ചികിത്സ തേടിയ അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിയപ്പോഴാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം പുറത്തറിയുന്നത്. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെ ഡോക്ടര്‍മാര്‍ ബന്ധുക്കളെയും പൊലീസിനെയും അറിയിച്ചു. തുടര്‍ന്ന് പൊലീസ് ആശുപത്രിയില്‍ എത്തി പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയില്‍ നിന്നും മൊഴിയെടുത്തു.
വിവാഹ വാഗ്ദാനം നല്‍കി സുഹൃത്തായ നിതിന്‍ തങ്കച്ചന്‍ നിരവധി തവണ പീഡിപ്പിച്ചു എന്നാണ് പെണ്‍കുട്ടി പൊലീസിന് നല്‍കിയ മൊഴി. ഇതിന്‍റെ അടിസ്ഥാനത്തില്‍ അടിമാലി ടെക്നിക്കല്‍ സ്കൂളിന് സമീപമുള്ള നിധിന്റെ വീട്ടിലെത്തിയെങ്കിലും കണ്ടെത്താനായില്ല.
നിതിന്‍ ഒളിവില്‍ പോയെന്നാണ് പൊലീസ് നല്‍കുന്നത് വിവരം. നിതിന് വേണ്ടിയുള്ള തിരച്ചില്‍ അടിമാലി പൊലീസ് തുടങ്ങി. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്.
ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുൻപാകെ ഹാജരാക്കിയ പെണ്‍കുട്ടിയെ സംരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.