play-sharp-fill
മദ്യലഹരിയില്‍ വനിത എസ്.ഐയോട് അപമര്യാദയായി പെരുമാറി; രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ചു; പ്രതികൾ അറസ്റ്റിൽ; മദ്യപസംഘത്തെ കീഴ്പ്പെടുത്തിയത് ബലം പ്രയോഗിച്ച്

മദ്യലഹരിയില്‍ വനിത എസ്.ഐയോട് അപമര്യാദയായി പെരുമാറി; രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ചു; പ്രതികൾ അറസ്റ്റിൽ; മദ്യപസംഘത്തെ കീഴ്പ്പെടുത്തിയത് ബലം പ്രയോഗിച്ച്

സ്വന്തം ലേഖിക

തൃശ്ശൂര്‍: മദ്യലഹരിയില്‍ വനിത എസ്.ഐയെ ആക്രമിച്ചവര്‍ അറസ്റ്റില്‍.

മാള പൊയ്യ ചക്കാട്ടിക്കുന്നിലെ മദ്യപസംഘമാണ് പൊലീസിനെ ആക്രമിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വനിത എസ്.ഐയോട് അപമര്യാദയായി പെരുമാറിയ മദ്യപസംഘം രണ്ട് ഉദ്യോഗസ്ഥരെ മര്‍ദ്ദിക്കുകയും ചെയ്തു. സംഭവത്തില്‍ ചക്കാട്ടിക്കുന്ന് സ്വദേശി സുനി (36) , മഠത്തുംപടി സ്വദേശി സനോജ് (36) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

വൈകിട്ട് ഏഴരയോടെയായിരുന്നു സംഭവം. മാളാ ചക്കാട്ടിക്കുന്നില്‍ രണ്ട് പേര്‍ മദ്യപിച്ച്‌ പ്രശ്നമുണ്ടാക്കുന്നതായി പൊലീസിന് പരാതി കിട്ടി.

ഇതിനെ തുടര്‍ന്ന് പ്രിന്‍സിപ്പള്‍ എസ്.ഐ അടക്കമുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തിയപ്പോള്‍ ആണ് ഇവര്‍ക്ക് നേരെ ആക്രമണം ഉണ്ടായത്. വനിതാ എസ്.ഐയെ അധിക്ഷേപിച്ച ഇവരെ ബലം പ്രയോഗിച്ച്‌ പൊലീസ് കീഴ്പ്പെടുത്തുകയായിരുന്നു.

ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയതിനും സ്ത്രീകളെ അധിക്ഷേപിച്ചതിനും ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.