play-sharp-fill
അഡീഷണൽ എസ്.പിയായി എസ്.സുരേഷ്‌കുമാർ ചുമതലയേറ്റു: കുറ്റാന്വേഷണത്തിലും, ക്രമസമാധാനത്തിലും മികച്ച ട്രാക്ക് റെക്കോർഡുള്ള ഉദ്യോഗസ്ഥൻ എത്തിയതോടെ മികച്ച പോലീസിംഗ് ഉറപ്പ്

അഡീഷണൽ എസ്.പിയായി എസ്.സുരേഷ്‌കുമാർ ചുമതലയേറ്റു: കുറ്റാന്വേഷണത്തിലും, ക്രമസമാധാനത്തിലും മികച്ച ട്രാക്ക് റെക്കോർഡുള്ള ഉദ്യോഗസ്ഥൻ എത്തിയതോടെ മികച്ച പോലീസിംഗ് ഉറപ്പ്

തേർഡ് ഐ ബ്യൂറോ

കോട്ടയം: ജില്ലയിലെ പൊലീസ് സേനയെ മുന്നിൽ നിന്നു നയിക്കാൻ അഡീഷണൽ എസ്.പിയായി എത്തുന്നത് ജില്ലയ്ക്കു സുപരിചിതനായ ഉദ്യോഗസ്ഥൻ. ജില്ലയിലെ വിവിധ സ്‌റ്റേഷനുകളിൽ എസ്.ഐയായും, സി.ഐആയും ഡിവൈ.എസ്.പിയായും പ്രവർത്തിച്ച് പരിചയമുള്ള എസ്.സുരേഷ്‌കുമാറാണ് ഇടുക്കിയിൽ നിന്നും കോട്ടയത്തെ അഡീഷണൽ എസ്.പിയായി എത്തുന്നത്.

ഇന്നലെ ഇദ്ദേഹം എ.എസ്.പിയായി ചുമതലയേറ്റെടുത്തു. ജില്ലയിലെ ക്രമസമാധാവും കുറ്റാന്വേഷണവും അടക്കം വിവിധ മേഖലകളിൽ മികച്ച ട്രാക്ക് റെക്കോർഡാണ് അദ്ദേഹത്തിന് ഉള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലയിൽ ഡിവൈ.എസ്.പിയായി കാഞ്ഞിരപ്പള്ളിയിലും, കോട്ടയത്തും, ചങ്ങനാശേരിയിലും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഈ സമയങ്ങളിൽ എല്ലാം കേസ് അന്വേഷണത്തിൽ ഇദ്ദേഹം പുലർത്തിയിരുന്ന മികവ് എടുത്ത് പറയേണ്ടതാണ്. അതുകൊണ്ടു തന്നെ ജില്ലയിലെ ക്രമസമാധാന പാലന രംഗത്ത് ഇദ്ദേഹത്തിന്റെ ശക്തമായ സാന്നിധ്യം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് സാധാരണക്കാർ.

കുറ്റാന്വേഷണ മികവിന് രാഷ്ട്രപതിയുടെ മെഡൽ അടക്കം കരസ്ഥമാക്കിയ ഉദ്യോഗസ്ഥനാണ് സുരേഷ് കുമാർ.

സുരേഷ് കുമാറിനൊപ്പം അഴിമതി രഹിതരും വിട്ടുവീഴ്ചയില്ലാതെ നിയമം നടപ്പിലാക്കുന്നവരുമായ ജെ സന്തോഷ് കുമാർ കോട്ടയത്തും, ഏ.ജെ തോമസ് വൈക്കത്തും, ശ്രീകുമാർ ചങ്ങനാശേരിയിലും, കെ.എൽ സജിമോൻ കാഞ്ഞിരപ്പള്ളിയിലും, പ്രഫുല്ലചന്ദ്രൻ പാലായിലും ഡിവൈഎസ്പിമാരായി എത്തിയതോടെ    മികച്ച പോലീസിംഗ് ഉറപ്പാണ്