play-sharp-fill
സുപ്രീം കോടതിയുടേത് സ്വഭാവിക നടപടി! നടിയെ ആക്രമിച്ച കേസിൽ എല്ലാവരെയും വിസ്തരിച്ച്‌ കഴിഞ്ഞതിനാലായിരിക്കാം പള്‍സര്‍ സുനിക്ക് ജാമ്യം നല്‍കിയത് ;  അടുത്ത് തന്നെ കേസില്‍ വിധി വരുമെന്ന് പ്രതീക്ഷിക്കുന്നതായും നടിയുടെ അഭിഭാഷക

സുപ്രീം കോടതിയുടേത് സ്വഭാവിക നടപടി! നടിയെ ആക്രമിച്ച കേസിൽ എല്ലാവരെയും വിസ്തരിച്ച്‌ കഴിഞ്ഞതിനാലായിരിക്കാം പള്‍സര്‍ സുനിക്ക് ജാമ്യം നല്‍കിയത് ; അടുത്ത് തന്നെ കേസില്‍ വിധി വരുമെന്ന് പ്രതീക്ഷിക്കുന്നതായും നടിയുടെ അഭിഭാഷക

ഡല്‍ഹി : പള്‍സര്‍ സുനിക്ക് ജാമ്യം നല്‍കിയത് സുപ്രീം കോടതിയുടെ സ്വഭാവിക നടപടിയായിട്ടാണ് കാണുന്നതെന്ന് നടിയുടെ അഭിഭാഷക ടിബി മിനി. നടിയെ ആക്രമിച്ച കേസിൽ ഏഴര വർഷമായി ജയിലിൽ കഴിയുന്നതിനിടെയാണ് പൾസർ സുനിക്ക് ജാമ്യം ലഭിച്ചത്.

തെളിവുകള്‍ നശിപ്പിക്കാതിരിക്കാനോ സാക്ഷികളെ സ്വാധീനിക്കാതിരിക്കാനോയുള്ള മുന്‍കരുതലുകളുടെ ഭാഗമായാണ് പലപ്പോഴും കോടതി ജാമ്യം നിഷേധിക്കുക. ഇവിടെ സാക്ഷി വിസ്താരം ഉള്‍പ്പെടെ പൂര്‍ത്തിയായതാണ്. അതിനാല്‍ തന്നെ ഈ കേസില്‍ എല്ലാവരെയും വിസ്തരിച്ച്‌ കഴിഞ്ഞതിനാലായിരിക്കാം സുപ്രീം കോടതി ഇത്തരമൊരു തീരുമാനമെടുത്തതെന്നാണ് വിചാരിക്കുന്നത്. അടുത്ത് തന്നെ കേസില്‍ വിധി വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ടിബി മിനി പറഞ്ഞു.

പള്‍സര്‍ സുനിക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്തെങ്കിലും സുപ്രീം കോടതി ജാമ്യം നല്‍കുകയായിരുന്നു. കേസില്‍ നീതിപൂര്‍വ്വമായ വിചാരണ നടക്കുന്നില്ലെന്ന് പള്‍സര്‍ സുനി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദീലീപിന്റെ അഭിഭാഷകനാണ് വിചാരണ നീട്ടിക്കൊണ്ടു പോകുന്നതെന്ന് പള്‍സര്‍ സുനി കോടതിയില്‍ വാദിച്ചു. വിചാരണ നീണ്ടു പോകുന്നതിനാല്‍ ജാമ്യം നല്കിയ കോടതി ഒരാഴ്ചയ്ക്കുള്ളില്‍ വിചാരണ കോടതി ജാമ്യം നല്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു.