Spread the love

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ നേരിയ ഇടിവ്. പവന് 120 രൂപയും ഗ്രാമിന് 15 രൂപയുമാണ് കുറഞ്ഞത്. അതോടെ പവന്‍റെ വില 54,920 രൂപയിലേക്കും ഗ്രാമിന്‍റെ വില 6,865 രൂപയിലേക്കും താഴ്ന്നു.

video
play-sharp-fill

4 ദിവസം കൊണ്ട് 1400 രൂപ വർധിച്ചതിന് ശേഷമാണ് ഇന്നത്തെ നേരിയ കുറവ്.യുഎസ് ഫെഡ് റിസര്‍വ് യോഗമാണ് നിലവിലെ സ്വര്‍ണത്തിലെ തിരുത്തലിനു കാരണം. ഇത്തവണ നിരക്കുകള്‍ കുറച്ചേക്കുമെന്നു സൂചന ശക്തമാണ്. ഇത് ഡോളറിലെ ക്ഷീണത്തിനു കാരണമാകും.

സ്വര്‍ണം വരും ദിവസങ്ങളില്‍ ശക്തിയാര്‍ജിച്ചേക്കും. നിലവില്‍ ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 2,577.47 ഡോളറാണ്. ഇന്നലെ ആഗോള വിപണിയില്‍ സ്വര്‍ണത്തിന് 2,585.26 ഡോളറായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group