play-sharp-fill
രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ; മുഖ്യപ്രതി ആന്ധ്രയില്‍ പിടിയില്‍

രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ; മുഖ്യപ്രതി ആന്ധ്രയില്‍ പിടിയില്‍

ഡല്‍ഹി: നടി രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍.

സംഭവത്തില്‍ ആന്ധ്രാപ്രദേശ് സ്വദേശിയാണ് അറസ്റ്റിലായത്. താരത്തിന്റെ ഡീപ് ഫേക്ക് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടർന്ന് നവംബർ 10 നാണ് ന്യൂഡല്‍ഹി പൊലീസ് കേസ് എടുത്തിരുന്നത്.

കറുത്ത വസ്ത്രം ധരിച്ച്‌ ലിഫ്റ്റില്‍ കയറുന്ന മറ്റൊരു സ്ത്രീയുടെ വീഡിയോയില്‍ രശ്മികയുടെ മുഖം മോർഫ് ചെയ്ത് ചേർത്താണ് വീഡിയോ പ്രചരിപ്പിച്ചത്. സാറാ പട്ടേല്‍ എന്ന ബ്രിട്ടീഷ്-ഇന്ത്യൻ സോഷ്യല്‍ മീഡിയാ ഇൻഫ്‌ളുവൻസറുടെ വീഡിയോ ഉപയോഗിച്ചാണ് രശ്മികയുടെ ഡീപ് ഫേക്ക് വീഡിയോ നിർമ്മിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ വീഡിയോ വൈറലായതിന് പിന്നാലെ സമാന കേസുകള്‍ വീണ്ടും റിപ്പോർട്ട് ചെയ്തിരുന്നു.