വനിതാ ജഡ്ജിയായിട്ടു പോലും ആക്രമിക്കപ്പെട്ട നടിയ്ക്ക് നീതിയില്ല; അമ്മ കയ്യൊഴിഞ്ഞ നടിയെ നിയമവും കൈവിടുന്നു; ദിലീപ് പ്രതിയായിട്ടുള്ള  കേസിൽ ജഡ്ജിയെ മാറ്റണമെന്ന ആവശ്യവുമായി പ്രോസിക്യൂഷൻ

വനിതാ ജഡ്ജിയായിട്ടു പോലും ആക്രമിക്കപ്പെട്ട നടിയ്ക്ക് നീതിയില്ല; അമ്മ കയ്യൊഴിഞ്ഞ നടിയെ നിയമവും കൈവിടുന്നു; ദിലീപ് പ്രതിയായിട്ടുള്ള കേസിൽ ജഡ്ജിയെ മാറ്റണമെന്ന ആവശ്യവുമായി പ്രോസിക്യൂഷൻ

Spread the love

തേർഡ് ഐ ബ്യൂറോ

കൊച്ചി: ആക്രമണത്തിനു ഇരയായ നടി മരിച്ചതായി അമ്മയുടെ ജനറൽ സെക്രട്ടറി ഇടവേള ബാബുവിന്റെ പ്രഖ്യാപനത്തിനു പിന്നാലെ കേസിൽ നടിയ്ക്കു നീതി ലഭിക്കില്ലെന്ന ആശങ്ക ഉയരുന്നു. നടിയെ ആക്രമിച്ച കേസിൽ വനിതാ ജഡ്ജിയെ നിയമിച്ചത് തന്നെ നടിയ്ക്കു നീതി ലഭ്യമാക്കണമെന്ന ലക്ഷ്യത്തോടെയായിരുന്നു. എന്നാൽ, ഈ കേസിൽ സാക്ഷികൾ കൂറുമാറിയതിനു പിന്നാലെയാണ് ഇപ്പോൾ വിചാരണ നടത്തുന്ന ജഡ്ജിയെ തന്നെ മാറ്റണമെന്ന ആവശ്യം ഉയരുന്നത്.

നടിയെ ആക്രമിച്ച കേസ് പരിഗണിക്കുന്ന പ്രത്യേക കോടതിയിലെ ജഡ്ജിയെ മാറ്റണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ കോടതിയെ സമീപിച്ചു. പ്രത്യേക കോടതി ജഡ്ജ് ഹണി എം വർഗീസിനെതിരെയാണ് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ രംഗത്ത് എത്തിയത്. നടിയെ ആക്രമിച്ചകേസ് ഈ കോടതി മുമ്പാകെ തുടർന്നാൽ ഇരയ്ക്ക് നീതി കിട്ടില്ലെന്നാണ് പബ്ലിക് പ്രോസിക്യൂട്ടർ വിചാരണ കോടതിയിൽ സമർപ്പിച്ച ഹരജിയിൽ പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോടതിയുടെ പെരുമാറ്റം അങ്ങേയറ്റം പക്ഷപാതിത്വം നിറഞ്ഞതാണെന്നും നീതിന്യായവ്യവസ്ഥയ്ക്കാകെയും പ്രോസിക്യൂഷനും കോട്ടം വരുത്തുന്നതാണ് ഇത്തരം സമീപനമെന്നും സർക്കാർ അഭിഭാഷകൻ എ.സുരേശൻ നൽകിയ ഹരജിയിൽ പറയുന്നു. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർക്കെതിരെ അനാവശ്യവും അടിസ്ഥാനരഹിതവും നിന്ദ്യവുമായ പരാമർശങ്ങൾ നടത്തുകയാണെന്നും എ.സുരേശൻ നൽകിയ അപേക്ഷയിൽ പറയുന്നുണ്ട്. കേസിൽ നടൻ ദീലീപ് എട്ടാം പ്രതിയാണ്. പൾസർ സുനിയാണ് കേസിൽ ഒന്നാംപ്രതി.

ഈ ജഡ്ജിയിൽ നിന്ന് നീതി പ്രതീക്ഷിക്കുന്നില്ല. പ്രോസിക്യൂഷന് എതിരെ വന്ന അജ്ഞാതന്റെ കത്തും തുറന്ന കോടതിയിൽ ജഡ്ജി വായിച്ചു. പ്രോസിക്യൂട്ടർ ഇല്ലാത്ത സമയത്താണ് കത്ത് വായിച്ചത്. ഈ സമയത്തും അടിസ്ഥാന രഹിതമായ ആക്ഷേപങ്ങളും ആരോപണങ്ങളും പ്രോസിക്യൂട്ടർക്കെതിരെ ഉണ്ടായതായും പരാതിയിൽ പറയുന്നു. നീതിന്യായ വ്യവസ്ഥയിലെ വിശ്വാസവും സത്യസന്ധതയും ഒരിക്കലും നഷ്ടപ്പെടുന്നില്ല. അതേസമയം ഈ കോടതിയിൽ നിന്ന് ഇരയോ പ്രോസിക്യൂഷനോ അത് പ്രതീക്ഷിക്കുന്നില്ല.

കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന് പ്രോസിക്യൂഷൻ ഹൈക്കോടതിയോട് ആവശ്യപ്പെടുമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതിനാൽ ഈ കോടതിയിലെ വിചാരണ അടിയന്തിരമായി നിർത്തിവയ്ക്കണം. പ്രോസിക്യൂഷന്റെ ആവശ്യം പരിഗണിച്ച് നടത്താനിരുന്ന വിചാരണ കോടതി നിർത്തിവച്ചു.

കേസിലെ സാക്ഷികളെ പ്രധാനപ്രതി സ്വാധീനിക്കുന്നുവെന്ന് പ്രോസിക്യൂഷൻ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. നേരത്തെ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് നടൻ ദിലീപിന്റെ ജാമ്യം റദ്ദ് ചെയ്യണമെന്ന് പ്രൊസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. കേസിലെ പ്രധാന സാക്ഷിയെ സ്വാധീനിക്കാൻ അഭിഭാഷകൻ വഴി ശ്രമിച്ചെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ നൽകിയ അപേക്ഷയിൽ പറഞ്ഞത്. നേരത്തെ ദിലീപിനെതിരെ മൊഴി നൽകിയിരുന്ന സാക്ഷികൾ കോടതിയിൽ മൊഴി മാറ്റി പറഞ്ഞിരുന്നു. പ്രധാന സാക്ഷിയും ഇത്തരത്തിൽ മൊഴി മാറ്റിയതോടെയാണ് പ്രോസിക്യൂഷൻ ദിലീപിനെതിരെ കോടതിയെ സമീപിച്ചത്.

തൃശൂർ ടെന്നീസ് ക്ലബിൽ വച്ച് ദിലീപും പൾസർ സുനിയും തമ്മിൽ കൂടിക്കാഴ്ച നടത്തുന്നത് കണ്ടുവെന്നായിരുന്നു സാക്ഷിയുടെ മൊഴി. ഈ മൊഴി നൽകിയ സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നാണ് പ്രോസിക്യൂഷൻ പറയുന്നത്.എന്നാൽ ഇക്കാര്യം ഇതുവരെ കോടതി പരിഗണിച്ചിട്ടില്ലെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടുന്നു.