റോഡരികില്‍ കൂട്ടിയിട്ടിരുന്ന പൈപ്പില്‍ നിയന്ത്രണംവിട്ട ബൈക്ക് ഇടിച്ചുകയറി അപകടം ; കുറുമ്പനാടം വെള്ളുക്കുന്ന് സ്വദേശികളായ രണ്ട് യുവാക്കള്‍ക്ക് ഗുരുതരപരിക്ക് ; അപകടം നടന്നത് പെരുമ്പനച്ചി തോട്ടയ്ക്കാട് റോഡില്‍ കലയങ്കണ്ടംപടിക്ക് സമീപം
സ്വന്തം ലേഖകൻ
പെരുമ്പനച്ചി: റോഡരികില്‍ കൂട്ടിയിട്ടിരുന്ന പൈപ്പില്‍ ബൈക്ക് നിയന്ത്രണംവിട്ട് ഇടിച്ചുകയറി രണ്ട് യുവാക്കള്‍ക്ക് ഗുരുതരപരിക്ക്.
പെരുമ്പനച്ചി തോട്ടയ്ക്കാട് റോഡില്‍ കലയങ്കണ്ടംപടിക്കു സമീപമാണ് അപകടം. കുറുമ്പനാടം വെള്ളുക്കുന്ന് സ്വദേശി സിന്ധുവിനും (23) കൂടെയുണ്ടായിരുന്ന സുഹൃത്തിനുമാണ് പരുക്കേറ്റത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
റോഡരികില്‍ അലക്ഷ്യമായി കൂട്ടിയിട്ടിരുന്ന പൈപ്പിലേക്ക് ബൈക്ക് ഇടിച്ചു കയറിയാണ് അപകടമെന്ന് പോലീസ് പറഞ്ഞു. സിന്ധുവിന്‍റെ നില ഗുരുതരമാണ്.
പരുക്കേറ്റവരെ ചങ്ങനാശേരി ജനറല്‍ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. റോഡരികില്‍ അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുന്ന പൈപ്പുകള്‍ അപകടക്കെണിയാകുന്നതായി വ്യാപക ആക്ഷേപമുണ്ട്.
Third Eye News Live
0