play-sharp-fill
മരുന്നു ക്ഷാമം മൂലം ശസ്‌ത്രക്രിയകള്‍ മുടങ്ങുന്നു ; കാന്‍സര്‍ രോഗികള്‍ക്കുള്ള ആവശ്യ മരുന്നുകള്‍ കിട്ടാതെ സാധാരണക്കാരായ രോഗികള്‍ വലയുന്നു ; കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലെ രൂക്ഷമായ പ്രതിസന്ധി പരിഹരിക്കണം ; ആരോഗ്യ മന്ത്രിയ്ക്ക് നിവേദനം നൽകി അതിരമ്പുഴ ഡിവിഷന്‍ മെമ്പർ പ്രൊഫ. ഡോ. റോസമ്മ സോണി

സ്വന്തം ലേഖകൻ

അതിരമ്പുഴ: കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലെ രൂക്ഷ മായ പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നു മെഡിക്കല്‍ കോളജ്‌ സ്‌ഥിതി ചെയ്യുന്ന ജില്ലാ പഞ്ചായത്ത്‌ അതിരമ്പുഴ ഡിവിഷന്‍ മെമ്പർ പ്രഫ.ഡോ. റോസമ്മ സോണി മന്ത്രി വീണ ജോര്‍ജിനു അയച്ച ഇമെയില്‍ സന്ദേശത്തിലൂടെ ആവശ്യപ്പെട്ടു.

മരുന്നു ക്ഷാമം മൂലം ശസ്‌ത്രക്രിയകള്‍ മുഴുവന്‍ നടത്താന്‍ കഴിയുന്നില്ലെന്നു ഡോ. റോസമ്മ സോണി കുറ്റപ്പെടുത്തി. കാന്‍സര്‍ രോഗികള്‍ക്കുള്ള ആവശ്യ മരുന്നുകള്‍ കിട്ടാതെ സാധാരണക്കാരായ രോഗികള്‍ വലയുകയാണ്‌.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആശുപത്രി വികസനസമിതി വിളിച്ചുകൂട്ടി ചര്‍ച്ച നടത്താന്‍ ഒരു വര്‍ഷമായി അധികൃതര്‍ തയാറായിട്ടില്ല. ആരോഗ്യ സുരക്ഷ പദ്ധതിയിലെ തടസങ്ങള്‍ മാറ്റാന്‍ ഉടന്‍ സര്‍ക്കാര്‍ ഇടപെടലുകള്‍ ഉണ്ടാകണമെന്ന്‌ ആരോഗ്യ മന്ത്രിയോട്‌ നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.