Spread the love

കോട്ടയം : പാമ്പാടി താലൂക്ക് ആശുപത്രിക്ക് സമീപം നിയന്ത്രണം വിട്ട വാൻ കടകളി​ലേക്ക് ഇടിച്ചുകയറി അ‌പകടം. നിയന്ത്രണം നഷ്ടമായതിനെത്തുടർന്ന് വാൻ സ്കൂട്ടറിലിടിച്ച് സ്കൂട്ടർ യാത്രികനും പരിക്കേറ്റു.

video
play-sharp-fill

സ്കൂട്ടറിലിടിച്ച വാൻ വഴിയരികിലുള്ള വർക്ക്ഷോപ്പിലേക്ക് ഇടിച്ചു കയറി. വർക്ക് ഷോപ്പിന് മുന്നിലുള്ള വാഹനങ്ങളും ഇടിച്ചു തകർത്തു.

സ്കൂട്ടർ യാത്രക്കാരന് ഗുരുതര പരിക്കാണ് സംഭവിച്ചത്. ഇയാളുടെ തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് ഇയാൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group