ഫോം കണ്ടെത്തണം ; കോഹ്ലി പരിശീലനം ആരംഭിച്ചു
മുംബൈ: 2019ലെ ഏഷ്യാ കപ്പിന് മുന്നോടിയായി വിരാട് കോഹ്ലി പരിശീലനം ആരംഭിച്ചു. ഒരിടവേളയ്ക്ക് ശേഷം കോഹ്ലി വീണ്ടും കളിക്കളത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ഓഗസ്റ്റ് 27 മുതൽ യുഎഇയിലാണ് ഏഷ്യാ കപ്പ് നടക്കുന്നത്.
മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍റെ ഇൻഡോർ ക്രിക്കറ്റ് അക്കാദമിയിലാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ പരിശീലനം നടത്തുന്നത്. ഐപിഎൽ ടീമായ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ബാറ്റിങ് കോച്ച് സഞ്ജയ് ബംഗാറാണ് കോഹ്ലിയെ പരിശീലിപ്പിക്കുന്നത്.
സമീപകാലത്തായി മോശം ഫോമിലുള്ള കോഹ്ലിയെ സംബന്ധിച്ചിടത്തോളം ഏഷ്യാ കപ്പ് നിർണായകമാണ്. ഏഷ്യാ കപ്പിലും കോഹ്ലി ഫോം കണ്ടെത്തിയില്ലെങ്കിൽ ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടാൻ കോഹ്ലി നന്നായി വിയർക്കേണ്ടി വരും. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലാണ് കോഹ്ലി അവസാനമായി കളിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News K
0