Spread the love

കോട്ടയം: ബി ജെ പി നേതാവ് എൻ. ഹരിയെ റബർ ബോർഡ് ചെയർമാനായി നിയമിച്ചു. കേരളത്തിലെ റബ്ബർ കര്‍ഷകരോടും സംസ്ഥാനത്തെ അടിസ്ഥാന കര്‍ഷക ജനവിഭാഗത്തോടുമുളള നരേന്ദ്രമോദി സര്‍ക്കാരിന്റെ പ്രതിബന്ധതയും കരുതലുമാണ് റബ്ബർ മേഖലയില്‍ നിന്നുളള എന്‍. ഹരിയുടെ ചെയര്‍മാന്‍ പദം. ഐഎഎസ് കേഡറിനു പുറത്തേക്ക് നരേന്ദ്രമോദി സര്‍ക്കാര്‍ റബ്ബർ ബോര്‍ഡ് അധ്യക്ഷപദം നല്‍കാനുളള തീരുമാനം എടുത്തശേഷം ആ പദവിയിലെത്തുന്ന ആദ്യ മലയാളിയുമാണ് എന്‍.ഹരി.

video
play-sharp-fill

സ്വഭാവിക റബ്ബർ ഉത്പാദനത്തില്‍ രാജ്യത്ത് ഒന്നാമതുളള സംസ്ഥാനമായ കേരളത്തിന് ലഭിച്ച വലിയ അംഗീകാരമാണ് ഇത്.

72%ത്തിൽ അധികം സ്വാഭാവിക റബ്ബർ ഉത്പാദിപ്പിക്കുന്ന കേരളത്തിന് റബ്ബർ ബോർഡിൻ്റെ സുപ്രധാനപദവി വേണമെന്ന ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറുടെ ശക്തമായ നിലപാടും അതിനായി നടത്തിയ ഇടപെടലുകളുമാണ് റബ്ബർ ബോർഡ് ചെയർമാൻ സ്ഥാനം സംസ്ഥാനത്തിന് ലഭിക്കുന്നതിലേക്ക് നയിച്ചത്. കേരളത്തിനു നല്‍കിയ അഭിമാനാർഹമായ വലിയ അംഗീകാരത്തിന് അങ്ങേയറ്റം കടപ്പെട്ടിരിക്കുകയാണന്നും റബ്ബര്‍ മേഖലയിലെ പ്രശ്നങ്ങള്‍ പരമാവധി പരിഹരിക്കാന്‍ ശ്രമിക്കുമെന്നും എന്‍.ഹരി അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭാരതീയ ജനതാ പാര്‍ട്ടിയുടെ ആലപ്പുഴ മേഖലാ അധ്യക്ഷനും പ്രഭാരിയുമാണ് എന്‍.ഹരി. മൂന്നു പതിറ്റാണ്ടായി ബിജെപിയുടെ പ്രവര്‍ത്തകനായ അദ്ദേഹം ബിജെപി കോട്ടയം മുന്‍ ജില്ലാ പ്രസിഡന്റാണ്.

പൊതുസമൂഹത്തിലെ നിറസാന്നിധ്യമായ അദ്ദേഹം നിരവധി ജനകീയ പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത് വിജയിപ്പിച്ചു. പാര്‍ട്ടിയുടെ കേരളത്തിലെ ജനകീയ മുഖങ്ങളില്‍ ഒന്നാണ് ഹരി. നാലു തവണ നിയമസഭയിലേക്ക് മത്സരിച്ചു.

കഴിഞ്ഞ മൂന്നുവര്‍ഷമായി റബ്ബര്‍ ബോര്‍ഡ് എക്സിക്യൂട്ടീവ് മെമ്പറായ എൻ. ഹരി ബോര്‍ഡിനെ കൂടുതല്‍ കര്‍മോന്മുഖമാക്കുന്നതിനായി ഒട്ടേറെ ശ്രദ്ധേമായ ഇടപെടലുകള്‍ നടത്തി. റബ്ബര്‍ ബോര്‍ഡില്‍ പല തന്ത്രപ്രധാന തസ്തികകളിലും ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാത്തത് കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നു. ഫലപ്രദവും സജീവുമായ ഇടപെടലുകളെ തുടര്‍ന്ന് 97 പുതിയ തസ്തികളില്‍ നിയമനത്തിന് സത്വര അനുമതി നല്‍കി. ശാസ്ത്രജ്ഞര്‍ ഫീല്‍ഡ് ഓഫീസര്‍മാര്‍, ഉള്‍പ്പെടെയുളള തസ്തികളിലാണ് നിയമന അനുമതി ലഭിച്ചത്.

ഓഫീസുകള്‍ പുനരാരംഭിക്കല്‍: ജീവനക്കാരുടെ കുറവ് മൂലം കേരളത്തില്‍ അടച്ചുപൂട്ടിയ പല ഫീല്‍ഡ് ഓഫീസുകളും വീണ്ടും തുറക്കുന്നതിനുള്ള നടപടികള്‍ക്ക് നേതൃത്വം നല്‍കി. പത്തുവർഷമായുള്ള ഒഴിവുകളിൽ അടിയന്തര നിയമനം നടത്തിയാണ് ഓഫീസുകൾ സജ്ജമാക്കിയത്.

റബ്ബർ മേഖലയ്ക്ക് ഉണർവും കരുത്തും പകരുന്നതായി ഈ തീരുമാനം.

കേന്ദ്ര ആനുകൂല്യങ്ങള്‍: കേന്ദ്ര സര്‍ക്കാര്‍ റബ്ബര്‍ മേഖലയ്ക്കായി പ്രഖ്യാപിച്ച ഉത്തേജക പാക്കേജുകള്‍ കര്‍ഷകരിലേക്ക് എത്തിക്കുന്നതിനും റബ്ബര്‍ മേഖലയിലെ പ്രതിസന്ധികള്‍ കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനായി ഇടപെട്ടു.

കര്‍ഷക ക്ഷേമം : ചെറുകിട റബ്ബര്‍ കര്‍ഷകര്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ സബ്‌സിഡികളും ആനുകൂല്യങ്ങളും സമയബന്ധിതവും കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ബോർഡ് യോഗങ്ങളിൽ ആവശ്യമുന്നയിച്ചു, ഇടപെട്ടു.

റബ്ബര്‍ ഇറക്കുമതി തീരുവ, കമ്പോളത്തിലെ വില സ്ഥിരത വിഷയങ്ങളിൽ എന്നും കർഷകപക്ഷത്തുനിന്ന് ഇടപെട്ടു സംസാരിച്ചു.

ബോര്‍ഡ് തലത്തില്‍ നടന്ന ചർച്ചകളിൽ ഭേദഗതികളും തുടർനടപടികളും നിർദ്ദേശിച്ചു.

2019 -ല്‍ കൊല്‍ക്കത്ത സ്വദേശിയായ ഡോ: സാവര്‍ ധനാനിയ ഐഐഎസ് കേഡര്‍ ഇതര ആദ്യ ചെയര്‍മാനായി ചുമതലയേറ്റു. അദ്ദേഹത്തിന്റെ കാലാവധി കഴിഞ്ഞപ്പോള്‍ വന്ന കാലയളവില്‍ എക്സിക്യൂട്ടിവ് ഡയറകടര്‍ (ഇഡി) കെ.എന്‍ രാഘവന്‍ ഐആര്‍എസി ന് ചെയര്‍മാന്റെ അധിക ചുമതല കൂടി നല്‍കി. പിന്നീട് 2022 ല്‍ വീണ്ടും സാവര്‍ ധനാനിയ ചെയര്‍മാനായി തിരികെ എത്തി. കഴിഞ്ഞ 30 ജൂണ്‍ 25 ന് ആ കാലാവധി അവസാനിച്ചു. തുടര്‍ന്ന് കൊമേഴ്‌സ്യല്‍ ജോയിൻ്റ് സെക്രട്ടറി കസാംഗ് യാംഗ് സോം ഷെര്‍ബ ഐആര്‍എസിന് ചുമതല നല്‍കി. അഡിഷണല്‍ സെക്രട്ടറി നിതിന്‍ കുമാര്‍ യാദവ് ഐഎഎസി ന് ആണ് നിലവില്‍ ചുമതല.തുടര്‍ന്ന് റബര്‍ ബോര്‍ഡിനെ നയിക്കാന്‍ എന്‍. ഹരി യെ കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.

കോട്ടയം പള്ളിക്കത്തോട് തെക്കേപ്പറമ്പില്‍ നാരായണന്‍ നായരുടെയും സരസമ്മയുടെയും മകനാ
ണ് .  ഭാര്യ : സന്ധ്യ ,  മക്കള്‍: അമൃത , സംവൃത