
കൊല്ലം: കെഎസ് ആർ ടി സി ഓർഡിനറിയിലെ സീറോ ടിക്കറ്റ് എടുക്കുന്നവർക്ക് അപകടം പറ്റിയാല്‍ ഇൻഷുറൻസ് കിട്ടുമോ എന്ന് കെ ബി ഗണേഷ് കുമാർ.
വിഷയത്തില്‍ പരിശോധന വേണമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തില്‍ പറഞ്ഞു.
നിലവില്‍ ടിക്കറ്റ് ഇല്ലാത്ത സാഹചര്യത്തില്‍ അപകടം സംഭവിച്ചാല്‍ ഇൻഷുറൻസ് ലഭിക്കില്ല എന്നൊരു വാദം ഉയരാൻ സാധ്യതയുണ്ടെന്നും, അതിനാല്‍ സ്ത്രീകള്‍ക്ക് അപകടം സംഭവിച്ചാലും ഇൻഷുറൻസ് ലഭിക്കത്തക്ക രീതിയിലുള്ള ക്രമീകരണം സർക്കാർ ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു.
ഇത് സർക്കാരിനെ കുറ്റപ്പെടുത്താൻ പറയുന്നതല്ലെന്നും മറിച്ച് അർഹമായ ആനുകൂല്യം സ്ത്രീകള്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണെന്നും അദ്ദേഹം വ്യക്തമാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം കെഎസ്‌ആർടിസിയിലെ ബസുകള്‍ വാങ്ങിയതില്‍ വലിയ അഴിമതി നടന്നുവെന്ന പ്രചാരണത്തിലും അദ്ദേഹം മറുപടി പറഞ്ഞു. വ്യാജ വാർത്തകള്‍ ചമയ്ക്കുന്നത് മാധ്യമ ധർമ്മത്തിന് ചേരുന്നതല്ലെന്നും തെറ്റായ വാർത്തയാണ് ഒരു മാധ്യമം നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. ആ വാർത്തയില്‍ കാണിച്ച രേഖകള്‍ വ്യാജമാണെന്നും ഗണേഷ് കുമാർ കണക്കുകള്‍ നിരത്തി വ്യക്തമാക്കി







