Spread the love

തൃശൂർ: കെഎസ്‌ആർടിസി ബസില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിച്ചുകൊണ്ടുള്ള വി ഡി സതീശൻ സർക്കാരിന്റെ പ്രിയദർശിനി പദ്ധതിക്ക് ഇന്ന് തുടക്കമായിരിക്കെ വിവിധയിടങ്ങളില്‍ നിന്ന് പരാതിയും ഉയരുന്നു.
തങ്ങളില്‍ നിന്ന് ടിക്കറ്റ് നിരക്ക് ഈടാക്കിയെന്ന പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് ചിലർ. തൃശൂരില്‍ നിന്ന് ചാലക്കുടിയിലേയ്ക്ക് പോയ ഓർഡിനറി ബസിലാണ് സംഭവം.

video
play-sharp-fill

രാവിലെ ഒൻപത് മണിക്ക് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ് തൃശൂരില്‍ പ്രിയദർശിനി പദ്ധതി ഉദ്ഘാടനം ചെയ്തത്. പിന്നാലെ 9.35ന് ബസില്‍ കയറിയ കൊരട്ടി സ്വദേശിനികളില്‍ നിന്ന് ടിക്കറ്റ് നിരക്ക് ഈടാക്കിയെന്നാണ് പരാതി. സൗജന്യയാത്രയെക്കുറിച്ച്‌ ചോദിച്ചപ്പോള്‍ സിസ്റ്റം അപ്‌ഡേറ്റ് ആയിട്ടില്ലെന്ന മറുപടിയാണ് ബസ് ജീവനക്കാർ നല്‍കിയതെന്ന് ഇവർ പറയുന്നു.

സൗജന്യ യാത്ര ആരംഭിക്കുന്നത് കാത്ത് രാവിലെ എട്ടര മുതല്‍ ബസ് സ്റ്റാന്റില്‍ നിന്നു. ബസില്‍ കയറിയപ്പോള്‍ പൂച്ചെണ്ടും ലഡുവും നല്‍കി സ്വീകരിച്ചു. എന്നാല്‍ പണം ഈടാക്കിയ നടപടി അംഗീകരിക്കാനാവില്ല. പരാതി ഉന്നയിച്ചപ്പോള്‍ ബസിലുണ്ടായിരുന്ന ജനപ്രതിനിധികളും രാഷ്ട്രീയ പ്രവർത്തകരും ഫോട്ടോയും വീഡിയോയും എടുക്കുന്നതിന്റെ തിരക്കിലായിരുന്നു’- വിദ്യാർത്ഥിനികള്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് രാവിലെയാണ് മുഖ്യമന്ത്രി വി ഡി സതീശൻ പ്രിയദർശിനി പദ്ധതി ഉദ്ഘാടനം ചെയ്തത്. വനിതകള്‍ക്കും ട്രാൻസ്ജെൻഡേഴ്സിനും കെഎസ്‌ആർടിസി ഓർഡിനറി ബസുകളില്‍ സൗജന്യമായി യാത്ര ചെയ്യാം. 3125 ബസുകളില്‍ ‘പ്രിയദർശിനി സൗജന്യ യാത്ര” എന്ന സ്റ്റിക്കറുണ്ടാകും.

യാത്രക്കാരുടെ എണ്ണമറിയാനും പദ്ധതിക്കായി സർക്കാരില്‍ നിന്ന് കെഎസ്‌ആർടിസിക്ക് നല്‍കേണ്ട സബ്സിഡി കണക്കാക്കുന്നതിനും സ്ത്രീകള്‍ക്ക് പ്രത്യേക ടിക്കറ്റാണ് നല്‍കുന്നത്. ഓർഡിനറി, സിറ്റി ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി, ടൗണ്‍ ടു ടൗണ്‍, ഫെയർ സ്റ്റേജ് ഓർഡിനറി, പോയിന്റ് ടു പോയിന്റ് ഓർഡിനറി, ഗ്രാമവണ്ടി എന്നീ ബസുകളിലാണ് സൗജന്യ യാത്ര ലഭിക്കുക.