അമിത വേഗതയിലെത്തിയ ലോറി ബസിലിടിച്ചു;  20 പേർക്ക് പരുക്ക്

അമിത വേഗതയിലെത്തിയ ലോറി ബസിലിടിച്ചു; 20 പേർക്ക് പരുക്ക്

സ്വന്തം ലേഖിക

തമിഴ്നാട്: മേട്ടുപ്പാളയത്ത് അമിത വേഗതയിലെത്തിയ ലോറി ബസിലിടിച്ച് 20 പേർക്ക് പരുക്ക്.

മേട്ടുപ്പാളയം കാരമട തിരുമുഗയ്ക്ക് സമീപമാണ് ലോറി ബസിനെ ഇടിച്ച് വീഴ്ത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മേട്ടുപ്പാളയത്ത് നിന്ന് സത്യമംഗലത്തേക്ക് പോകുകയായിരുന്ന തമിഴ്നാട് ആർ.ടി.സി ബസിൽ അൻപതിലധികം യാത്രക്കാരുണ്ടായിരുന്നു.

അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തു വന്നു.