എം.സി റോഡിൽ  ഏറ്റുമാനൂരിൽ ശബരിമല തീർത്ഥാടകരുടെ വാഹനവും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ചു ; പന്ത്രണ്ട പേർക്ക് ഗുരുതര പരിക്ക്, പരിക്കേറ്റവർ മെഡിക്കൽ കോളെജ് ആശുപത്രിയിൽ

എം.സി റോഡിൽ ഏറ്റുമാനൂരിൽ ശബരിമല തീർത്ഥാടകരുടെ വാഹനവും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ചു ; പന്ത്രണ്ട പേർക്ക് ഗുരുതര പരിക്ക്, പരിക്കേറ്റവർ മെഡിക്കൽ കോളെജ് ആശുപത്രിയിൽ

സ്വന്തം ലേഖകൻ

കോട്ടയം : എം. സി റോഡിൽ ഏറ്റുമാനൂരിലെ അപകട വളവിൽ വീണ്ടും അപകടം. ഒരാഴ്ച മുൻപ് തമിഴ്‌നാട് സ്വദേശിയായ ബൈക്ക് യാത്രക്കാരൻ മരിച്ച വളവിൽ വെള്ളിയാഴ്ച്ച നാലുമണിയോടെയാണ് വീണ്ടും അപകടം ഉണ്ടായത്.

വയനാട് അമ്പലവയൽ കാരച്ചാൽ മിത്തേൽ മകൻ രാജീവ് (49), മിത്തൽ ചാത്തുക്കുട്ടി ചെട്ടി മകൻ കേശവൻ ചെട്ടി (75), വയനാട് മുക്കാത്ത് പുത്തൂർ അപ്പുച്ചെട്ടി വിജയൻ (35) ,
പുൽപ്പള്ളി ആലുമ്മൂട്ടിൽ സോമനാഥൻ മകൻ വിനയകുമാർ (35), വയനാട് നെന്മാറ കൊയിലാണ്ടി പുത്തൻപുരയിൽ മാധവൻ ചെട്ടി മകൻ ഗംഗാധരൻ (60), സുൽത്താൻ ബത്തേരി നെന്മേനി കാലായിപുര സുൽത്താൻ ബെത്തേരി രാധാകൃഷ്ണൻ (46) , ഉത്തര (ഏഴ്) , ദേവപ്രിയ (9) , നിരഞ്ജന (9) , വയനാട് ,
മുക്കുറ്റിക്കുന്ന്, പുത്തൂർ അപ്പുച്ചെട്ടി മകൻ നാരായണി (62) , നെന്മേനി കാലായിപ്പുര രാധാകൃഷ്ണൻ ശരൺ (17) , ലക്ഷ്മി പ്രിയ (ആറ്) , ട്രാവലർ ഡ്രൈവർ വയനാട് പഴുപ്പാന്തോട് അമ്പലമുക്ക് രാവുണ്ണി രതീഷ് (38) , രഞ്ജിത്ത് (30) , കെ.എസ്.ആർ.ടി.സി ഡ്രൈവർ കോതക്കുന്നേൽ ചമ്പത്താൻ കരയിൽ പി.കെ കുഞ്ഞപ്പൻ മകൻ അനിൽകുമാർ (44) , യാത്രക്കാരൻ പത്രോസ് (65) എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വയനാട് സ്വദേശികളായ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ടെമ്പോ ട്രാവലറും കെ. എസ്. ആർ. ടി .സി ബസുമാണ് വിമലാ ഹോസ്പിറ്റലിന് സമീപത്തെ അപകട വളവിൽ കൂട്ടിയിടിച്ചത്. അപകടത്തിൽ പരിക്കേറ്റ തീർത്ഥാടകരെ മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ശബരിമലയി നിന്നും മടങ്ങി എത്തിയ വയനാട് സ്വദേശികളായ തീർത്ഥാടക സംഘം സഞ്ചരിച്ച ടെമ്പോ ട്രാവലർ കോട്ടയത്ത് നിന്നും ഏറ്റുമാനൂർ ഭാഗത്തേക്ക് വരികെയായിരുന്നു. ആ സമയത്താണ് എതിർദിശയിൽ നിന്നും എത്തിയ കെ.എസ്.ആർ.ടി.സി ബസ് ടെമ്പോ ട്രാവലറിൽ ഇടിക്കുന്നത്. ഇടിയുടെ ആഘാതത്തിൽ ട്രാവലറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് യാത്രക്കാരെ ബസിനുള്ളിൽ നിന്നും പുറത്തെത്തിച്ചത്.

ട്രാവലറിന്റെ ഡ്രൈവർ ഈ സമയമെല്ലാം വാഹനത്തിനുള്ളിൽ കുടുങ്ങി കിടക്കുകയായിരുന്നു.കെ എസ് ആർ ടി സി ബസുമായി കൂട്ടിയിടിച്ച ട്രാവലറിന് പിന്നിൽ മറ്റൊരു കെഎസ് ആർടിസി ബസുകൂടി വന്നിടിച്ചു, ഇതാണ് അപകടത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചത്.കൂത്താട്ടുകുളത്തു നിന്ന് കോട്ടയത്തിന് വന്ന കെ.എസ്.ആർ.ടി.സി ഓർഡിനറി ബസും കോട്ടയത്തു നിന്നും പൊന്നാനിക്ക് പോയ കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസുമാണ് ട്രാവലറിനെട്ട് ഇടിച്ചത്.

കോട്ടയത്ത് നിന്നും എത്തിയ രണ്ട് യൂണിറ്റ് അഗ്നിരക്ഷാ സംഘം നടത്തിയ രക്ഷാ പ്രവർത്തിനൊടുവിലാണ് ഇയാളെ പുറത്ത് എത്തിച്ചത്. ആരുടെയും പരിക്ക് ഗുരുതര മല്ലെന്നാണ് പൊലീസ് നൽകുന്ന വിവരം. അപകടത്തെ തുടർന്ന് എം.സി റോഡിൽ വൻ ഗതാഗത കുരുക്ക് രൂപപ്പെട്ടിട്ടുണ്ട്. ശബരിമല സീസം തുടങ്ങി ആറു ദിവസത്തിനിടെ ജില്ലയിൽ അപകടത്തിൽപെടുന്ന മൂന്നാമതത്തെ അയപ്പന്മാരുടെ വാഹനമാണിത്.

 

 

 

 

Tags :