മുണ്ടക്കയത്ത് റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിത വേ​ഗതയിലെത്തിയ ബൈക്കിടിച്ചുണ്ടായ അപകടം; ചികിത്സയിലായിരുന്ന വൃദ്ധ മരിച്ചു

മുണ്ടക്കയത്ത് റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിത വേ​ഗതയിലെത്തിയ ബൈക്കിടിച്ചുണ്ടായ അപകടം; ചികിത്സയിലായിരുന്ന വൃദ്ധ മരിച്ചു

സ്വന്തം ലേഖകൻ

മുണ്ടക്കയം: റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിത വേ​ഗതയിലെത്തിയ ബൈക്കിടിച്ചുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന വൃദ്ധ മരിച്ചു

മംഗലം കോളനിയിൽ കളപ്പുരയ്ക്കൽ പരേതനായ നാരായണന്റെ ഭാര്യ അമ്മിണി (74)യാണ് മരിച്ചത്. ശനിയാഴ്ച രാവിലെ 9 ന് ദേശീയ പാതയിൽ പൈങ്ങണയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിത വേഗതയിലെത്തിയ ബൈക്ക് അമ്മിണിയെ ഇടിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഇവരെ ഉടൻതന്നെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. തിങ്കളാഴ്ച പുലർച്ചെ മരണം
സംഭവിച്ചു

അപകടത്തിൽ പെട്ട ബൈക്ക് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.