നിത്യോപയോഗ സാധനങ്ങളുടെ ജിഎസ്‌ടി പിൻവലിക്കണം; എളമരം കരീം നോട്ടീസ്‌ നൽകി

നിത്യോപയോഗ സാധനങ്ങളുടെ ജിഎസ്‌ടി പിൻവലിക്കണം; എളമരം കരീം നോട്ടീസ്‌ നൽകി

Spread the love

ന്യൂഡൽഹി : അരി ഉൾപ്പെടെയുള്ള ഭക്ഷ്യധാന്യങ്ങൾക്കും മറ്റ് നിത്യോപയോഗ വസ്തുക്കൾക്കും ഏർപ്പെടുത്തിയ അഞ്ച് ശതമാനം ജിഎസ്ടി പിൻവലിക്കണമെന്നും ജനങ്ങളെ ശ്വാസം മുട്ടിക്കുന്ന വിലക്കയറ്റത്തെക്കുറിച്ചുള്ള ചർച്ച നടത്തണമെന്നും ആവശ്യപ്പെട്ട് സിപിഐ(എം) രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം എംപി അടിയന്തര പ്രമേയ നോട്ടീസ് നൽകി.

5 ശതമാനം ജിഎസ്ടി ചുമത്തുന്നതോടെ അരി, ഗോതമ്പ് എന്നിവയുൾപ്പെടെയുള്ള ധാന്യങ്ങളുടെ വില ഇന്ന് മുതൽ ഉയരും. അരി ഉൾപ്പെടെയുള്ള സാധനങ്ങളുടെ പാക്കറ്റുകൾക്ക് മാത്രമേ വില വർദ്ധനവ് ബാധകമാകൂവെന്ന് ജിഎസ്ടി വകുപ്പ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. അരി, ഗോതമ്പ്, പയർവർഗങ്ങൾ, തേൻ, തൈര്, മോര്, പപ്പടം, സംഭാരം എന്നിവയുടെ വില വർധിപ്പിച്ചു.

അരി, ഗോതമ്പ് തുടങ്ങിയ സാധനങ്ങളുടെ നികുതി നിരക്ക് 1.5 രൂപയിൽ നിന്ന് 2 രൂപയായി ഉയർത്തും. പയർവർഗ്ഗങ്ങൾ പോലുള്ള ധാന്യങ്ങളുടെ വില 100 രൂപയാണെങ്കിൽ, 5 രൂപ നികുതി നൽകേണ്ടിവരും. ധാന്യങ്ങൾക്ക് പുറമെ, പാക്കറ്റുകളിലെ തൈര്, മോര് എന്നിവയ്ക്ക് 5 ശതമാനം നികുതി ബാധകമാണ്. തേൻ, ശർക്കര, പപ്പടം എന്നിവയുടെ വിലയും ഉയരും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group