മകളോടൊപ്പം സ്‌കൂട്ടറില്‍ പോകവെ  ലോറിയിടിച്ച് ബ്യൂട്ടിപാർലർ ഉടമ മരിച്ചു

മകളോടൊപ്പം സ്‌കൂട്ടറില്‍ പോകവെ ലോറിയിടിച്ച് ബ്യൂട്ടിപാർലർ ഉടമ മരിച്ചു

സ്വന്തം ലേഖിക

ആലുവ: മകളോടൊപ്പം സ്‌കൂട്ടറില്‍ യാത്രചെയ്യവെ ടിപ്പര്‍ ലോറിയിടിച്ച്‌ അമ്മ മരിച്ചു.

നൊച്ചിമയിലെ സാന്ദ്ര ബ്യൂട്ടി പാര്‍ലര്‍ ഉടമയും പെരുമ്പടന്ന ഷിബുവിന്റെ ഭാര്യയുമായ അശ്വതിയാണ് (47) മരിച്ചത്. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന മകള്‍ സാന്ദ്രക്ക് പരിക്കേറ്റു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിങ്കളാഴ്ച രാവിലെ 10.15 ഓടെ ആലുവ – പെരുമ്പാവൂര്‍ റോഡില്‍ നാലാംമൈല്‍ സഹായപ്പടിയിലായിരുന്നു അപകടം. രണ്ട് വാഹനങ്ങളും പെരുമ്പാവൂര്‍ ഭാഗത്ത് നിന്നും ആലുവ ഭാഗത്തേക്ക് വരികയായിരുന്നു.

ലോറി ഇടിച്ചതിനെ തുടര്‍ന്ന് തെറിച്ചുവീണ അശ്വതിയുടെ ദേഹത്ത് അതേ ലോറി കയറിയിറങ്ങുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

അശ്വതിയുടെ സ്വന്തം നാടായ പെരുമ്പാവൂരില്‍ നിന്ന് തിരിച്ച്‌ വരുന്നതിനിടെയാണ് അപകടം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം സംസ്‌കരിച്ചു.

പെരുമ്പാവൂര്‍ മുടക്കുഴ മുണ്ടക്കപറമ്പില്‍ അംബുജാക്ഷന്‍റേയും നൊച്ചിമ സ്‌കൂള്‍ മുന്‍ പ്രധാന അധ്യാപിക ഓമനയുടേയും മകളാണ് അശ്വതി. ഏക മകള്‍ സാന്ദ്ര അല്‍അമീന്‍ കോളജ് വിദ്യാര്‍ത്ഥിനിയാണ്.