ആക്സിഡന്റ് ക്ലെയിം ഒപ്പിട്ടു നല്‍കിയില്ല, ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ചു കൊലപ്പെടുത്താൻ ശ്രമം; ഭര്‍ത്താവ് അറസ്റ്റില്‍.
തിരുവനന്തപുരം: ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ച ശേഷം കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍.
തിരുവനന്തപുരം സൂര്യകാന്തി നാല് സെന്റ് കോളനിയിലെ രാധാകൃഷ്ണനെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. സംശയരോഗവും ആക്സിഡന്റ് ക്ലെയിം ഒപ്പിട്ടു നല്‍കാത്തതിലുമുള്ള വൈരാഗ്യത്തിലാണ് പ്രതി ആസൂത്രിത ആക്രമണം നടത്തിയത്. തിരുവനന്തപുരം പാലോട് വെച്ചാണ് സംഭവം.
പരിക്കേറ്റ ഉഷ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. കഴിഞ്ഞ രണ്ട് വര്‍ഷമായി രാധാകൃഷ്‌ണനും ഉഷയും അകന്നു കഴിയുകയായിരുന്നു. ഇരുവര്‍ക്കും രണ്ട് മക്കളുണ്ട്. ഹോം നേഴ്‌സായിരുന്നു ഉഷ. ഉഷ ജോലിക്കു പോകുന്നത് സംശയത്തോടെ പ്രതി കണ്ടത്. തുടര്‍ന്നാണ് ഇരുവരും അകന്നു കഴിയാൻ തീരുമാനിച്ചത്. കൂടാതെ ആക്സിഡൻറ് ക്ലെയിമുമായി ബന്ധപ്പെട്ട ഇൻഷുറൻസ് തുക ലഭിക്കാൻ ഭാര്യ ഒപ്പിട്ട് നല്‍കാത്തതിലെ ദേഷ്യവുംരാധാകൃഷ്ണനുണ്ടായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെ വീടിനടുത്തുള്ള കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങാനെത്തിയ ഉഷയുടെ മുഖത്തേക്ക് പ്രതി ആസിഡ് ഒഴിച്ച ശേഷം കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. പിന്നാലെ ബൈക്കില്‍ കയറി പ്രതി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ പിടികൂടി. രാധാകൃഷ്ണനെ നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.