ചേര്‍ത്തല തണ്ണീര്‍മുക്കം റോഡില്‍ മൂന്ന് കാറുകള്‍ തമ്മിൽ കൂട്ടിയിടിച്ച് അപകടം ; നാലുപേര്‍ക്ക് പരിക്ക് ; പരിക്കേറ്റവർ കോട്ടയം സ്വദേശികള്‍ ; രണ്ടു പേരുടെ നില ഗുരുതരം
സ്വന്തം ലേഖകൻ
ആലപ്പുഴ: ചേര്‍ത്തല തണ്ണീര്‍മുക്കം റോഡില്‍ കട്ടച്ചിറ പാലത്തില്‍ മൂന്നു കാറുകള്‍ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ നാലുപേര്‍ക്ക് പരിക്കേറ്റു. രണ്ട് പേരുടെ നില ഗുരുതരമായി തുടരുന്നു.
കഴിഞ്ഞദിവസം ഉച്ചയ്ക്ക് ഒന്നിനായിരുന്നു അപകടം. പരിക്കേറ്റ നാലുപേരും കോട്ടയം സ്വദേശികളാണ്. ഇന്നോവ കാറിലുണ്ടായിരുന്ന ഗുരുതര പരിക്കേറ്റ കോട്ടയം സ്വദേശി റോണി വര്‍ഗീസിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും കോട്ടയം സ്വദേശി ജോഫനെ ചേര്‍ത്തല ഗവ. താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്നോവയും കാറും തമ്മിലാണ് ആദ്യം കൂട്ടിയിടിച്ചത്. കാറിന്റെ വീല്‍ ഊരി തെറിച്ചതോടെ നിയന്ത്രണം വിട്ട് എതിരെ വന്ന പോളോ കാറില്‍ ഇടിച്ചു. പോളോ കാര്‍ നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരി തകര്‍ത്താണ് നിന്നത്. ഇന്നോവയുമായി കൂട്ടിയിടിച്ച കാര്‍ നിയന്ത്രണം തെറ്റി കൈവരികള്‍ തകര്‍ത്ത് താഴേക്ക് പതിക്കുകയായിരുന്നു.
ചേര്‍ത്തലയില്‍നിന്ന് എത്തിയ അഗ്നിരക്ഷാസേനയും ചേര്‍ത്തല, മുഹമ്മ എന്നിവിടങ്ങളില്‍ നിന്നെത്തിയ പോലീസ് ഉദ്യോഗസ്ഥരും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. അപകടത്തെത്തുടര്‍ന്ന് റോഡില്‍ ഏറെ നേരം ഗതാഗതം തടസപ്പെട്ടു. അഗ്നിരക്ഷാസേന അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ നീക്കിയശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.