കൈയ്യിൽ വിഷക്കുപ്പിയുമായി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച് യുവതിയും യുവാവും ; വനമേഖലയിൽ ഇരുവരെയും കണ്ട് സംശയം തോന്നി പോലീസിൽ വിവരം അറിയിച്ച് നാട്ടുകാർ ; യുവതിയേയും യുവാവിനേയും ആത്മഹത്യയിൽ നിന്നും മനംമാറ്റി രക്ഷിച്ച് പോലീസ്
സ്വന്തം ലേഖകൻ
തൃശൂർ: കൈയ്യിൽ വിഷക്കുപ്പിയുമായി ആത്മഹത്യ ചെയ്യാൻ നിൽക്കുകയായിരുന്ന യുവതിക്കും യുവാവിനും രക്ഷയായി വടക്കഞ്ചേരി പൊലീസ്. വടക്കഞ്ചേരി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വനമേഖലയിൽ ഇരുവരെയും കണ്ട് സംശയം തോന്നിയ നാട്ടുകാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
വടക്കഞ്ചേരി പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ ബെന്നി കെ പി, എസ് ഐ ജീഷ്മോൻ വർഗീസ്, എസ് ഐ പാട്രിക്, സി പി ഒ ദിനൂപ്, സി പി ഒ അഫ്സൽ, സി പി ഒ അബ്ദുൾ ഷെരീഫ്, സി പി ഒ ബാബു, സി പി ഒ പ്രസാദ്, എന്നിവർ ചേർന്നാണ് പെട്ടെന്ന് യുവതിയേയും യുവാവിനേയും കണ്ടെത്തി രക്ഷാപ്രവർത്തനം നടത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ മാസം പതിനേഴാം തിയതി മുതൽ കാണാതായ യുവതിയും യുവാവുമാണ് ജീവനൊടുക്കാനായി കൈയ്യിൽ വിഷക്കുപ്പിയുമായി എത്തിയത്. യുവതിയേയും യുവാവിനേയും ആത്മഹത്യയിൽ നിന്നും പിന്തിരിപ്പിച്ച് ഉടൻ തന്നെ വൈദ്യസഹായം നൽകി അന്തിക്കാട് പൊലീസിന് കൈമാറുകയും ചെയ്തു.