play-sharp-fill
ചങ്ങനാശ്ശേരിയിൽ യുവതിയുടെ മരണത്തിനിടയാക്കിയ വാഹനാപകടം: ബൈക്കിന്റെ ഹാൻഡിലിൽ കെ.എസ്.ആർ.ടി.സി ബസ് തട്ടിയത് അപകട കാരണം;  റോഡിൽ വീണ്  കെഎസ്ആർടിസി ബസ്സിനടിയിൽ പെട്ട യുവതിയ്ക്ക ദാരുണാന്ത്യം

ചങ്ങനാശ്ശേരിയിൽ യുവതിയുടെ മരണത്തിനിടയാക്കിയ വാഹനാപകടം: ബൈക്കിന്റെ ഹാൻഡിലിൽ കെ.എസ്.ആർ.ടി.സി ബസ് തട്ടിയത് അപകട കാരണം; റോഡിൽ വീണ് കെഎസ്ആർടിസി ബസ്സിനടിയിൽ പെട്ട യുവതിയ്ക്ക ദാരുണാന്ത്യം

തേർഡ് ഐ ബ്യൂറോ

കോട്ടയം: ചങ്ങനാശ്ശേരി കെഎസ്ആർടിസി ബസ്സിനടിയിൽ വീണു ദാരുണമായി മരിച്ചത് കെ.എസ്.ആർ.ടി.സി ബസ് സ്‌കൂട്ടറിന്റെ ഹാൻഡിലിൽ തട്ടിയതിനെ തുടർന്ന്. ഇതേ തുടർന്ന് ബസ്സിനെ ചക്രങ്ങൾ തലയിലൂടെ കയറിയിറങ്ങിയാണ് യുവതി ദാരുണമായി മരിച്ചത്. ചങ്ങനാശേരി പൂവത്തുമ്മൂട്ടിൽ ഉണ്ടായ അപകടത്തിൽ മമ്മൂട് വെളിയം, കരിങ്ങണാമറ്റത്തിൽ സണ്ണിച്ചന്റെ മകൾ സുധി (25) ആണ് മരിച്ചത്. ബൈക്കും ബസും ഒരേ ദിശയിലായിരുന്നു.

ചങ്ങനാശേരിയിലേക്ക് കറുകച്ചാൽ ഭാഗത്ത് നിന്നും വരികയായിരുന്നു രണ്ടു വാഹനങ്ങളും. ഹാൻഡിലിൽ ബസ് തട്ടിയതിനെ തുടർന്നു സ്‌കൂട്ടർ നിയന്ത്രണം വിട്ട് ബസിന് അടിയിലേക്ക് മറിയുകയായിരുന്നു. യുവതിയുടെ തലയിലൂടെ ബസ് കയറിയിറങ്ങി. തൽക്ഷണം മരണം സംഭവിച്ചു. അപകടവിവരമറിഞ്ഞ് ബസ് ഉടൻ നിർത്തുകയും ചെയ്തു. എന്നാൽ അപ്പോഴേക്കും യുവതിയുടെ ജീവൻ നഷ്ടമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group