തെരുവുനായ കുറുകെ ചാടി,   ഇരുചക്രവാഹനം മറിഞ്ഞ്  യാത്രക്കാരി മരിച്ചു; അപകടം ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ; വാഹനം ഓടിച്ചിരുന്ന ബന്ധുവിന് പരിക്ക്

തെരുവുനായ കുറുകെ ചാടി, ഇരുചക്രവാഹനം മറിഞ്ഞ് യാത്രക്കാരി മരിച്ചു; അപകടം ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ; വാഹനം ഓടിച്ചിരുന്ന ബന്ധുവിന് പരിക്ക്

സ്വന്തം ലേഖകൻ

പാലക്കാട്: കുത്തനൂരിൽ തെരുവുനായ കുറുകെ ചാടിയതിനെ തുടർന്ന് ഇരുചക്രവാഹന യാത്രക്കാരി മരിച്ചു. കുന്നുകാട് സ്വദേശി ഉഷയാണ് (43) മരിച്ചത്. വാഹനം ഓടിച്ചിരുന്ന ബന്ധുവായ യുവാവിന് പരിക്കേറ്റു.

ഇന്നലെ വൈകീട്ടാണ് സംഭവം. ജോലി കഴിഞ്ഞ് ഇരുചക്രവാഹനത്തിൽ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം സംഭവിച്ചത്. തെരുവുനായ കുറുകെ ചാടിയതിനെ തുടർന്ന് വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗുരുതരമായി പരിക്കേറ്റ ഉഷയെയും യുവാവിനെയും ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയോടെ, ചികിത്സയിലിരിക്കേയാണ് ഉഷ മരിച്ചത്.

Tags :