ശബരിമല തീർഥാടകരുടെ വാന്‍ വീടിനു മുകളിലേക്കു മറിഞ്ഞു; 16 പേര്‍ക്ക് പരിക്ക്.തമിഴ്‌നാട്ടില്‍നിന്നുള്ള തീര്‍ഥാടകരാണ് വാനിലുണ്ടായിരുന്നത്; കുത്തനെയുള്ള ഇറക്കത്തിൽ നിയന്ത്രണം വിട്ട വാന്‍ വീടിനു മുകളിലേക്കു മറിയുകയായിരുന്നു.
ഇടുക്കി : കട്ടപ്പനയില്‍ ശബരിമല തീര്‍ഥാടകരുടെ വാഹനം വീടിനു മുകളിലേക്ക് മറിഞ്ഞു. 16 പേര്‍ക്ക് പരുക്ക്, രണ്ട് കുട്ടികൾക്കും പരുക്കേറ്റു.
കുത്തനെയുള്ള ഇറക്കത്തിൽ നിയന്ത്രണം വിട്ട വാന്‍ വീടിനു മുകളിലേക്കു മറിയുകയായിരുന്നു.
തമിഴ്‌നാട്ടില്‍നിന്നുള്ള തീര്‍ഥാടകര്‍ സഞ്ചരിച്ച മിനി വാനാണ് ഇന്ന് പുലര്‍ച്ചെ 3.45ന് അപകടത്തിൽപ്പെട്ടത്. വളവിലുണ്ടായിരുന്ന കാപ്പാട്ട് ഷഫീഖിന്‍റെ വീടിന്‍റെ കാര്‍ പോര്‍ച്ചിനു മുകളിലാണ് വാന്‍ പതിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വീട്ടുകാർ വലിയ ശബ്ദം കേട്ട് പുറത്തിറങ്ങി നോക്കിയപ്പോഴാണ് അപകടവിവരം അറിയുന്നത്. ഉടന്‍ പൊലിസിലും ഫയര്‍ഫോഴ്സിലും വിവരമറിയിക്കുകയായിരുന്നു.
Third Eye News Live
0
Tags :