play-sharp-fill

കോട്ടയം രാമപുരത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച്‌ ഗൃഹനാഥയ്ക്ക് ദാരുണാന്ത്യം

സ്വന്തം ലേഖകൻ കോട്ടയം :രാമപുരത്ത് കാറും സ്‌കൂടറും കൂട്ടിയിടിച്ച്‌ ഗൃഹനാഥയ്ക്ക് ദാരുണാന്ത്യം.ഇടിയനാല്‍ പാണങ്കാട്ട് സജുവിന്റെ ഭാര്യ സ്മിത (45) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് പാലാ – തൊടുപുഴ ഹൈവേയില്‍ മാനത്തൂരില്‍ നിന്ന് ചെറുകുറിഞ്ഞി റോഡിലേക്ക് തിരിയുന്ന ജംങ്ഷനിലാണ് അപകടം. സ്‌കൂടര്‍ ഓടിച്ചിരുന്ന സജുവിനെ (48) പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒപ്പമുണ്ടായിരുന്ന മകന്‍ ഇവാന്‍ (10) തെറിച്ചു റോഡിലേക്കുവീണ് മറ്റൊരു വാഹനത്തിന്റെ അടിയില്‍പെട്ടെങ്കിലും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ബഹ്‌റൈനില്‍ ജോലി ചെയ്തിരുന്ന സജുവും സ്മിതയും ഏതാനും മാസം മുന്‍പാണ് നാട്ടിലെത്തിയത്.

ശബരിമല തീർഥാടകരുടെ വാന്‍ വീടിനു മുകളിലേക്കു മറിഞ്ഞു; 16 പേര്‍ക്ക് പരിക്ക്.തമിഴ്‌നാട്ടില്‍നിന്നുള്ള തീര്‍ഥാടകരാണ് വാനിലുണ്ടായിരുന്നത്; കുത്തനെയുള്ള ഇറക്കത്തിൽ നിയന്ത്രണം വിട്ട വാന്‍ വീടിനു മുകളിലേക്കു മറിയുകയായിരുന്നു.

ഇടുക്കി : കട്ടപ്പനയില്‍ ശബരിമല തീര്‍ഥാടകരുടെ വാഹനം വീടിനു മുകളിലേക്ക് മറിഞ്ഞു. 16 പേര്‍ക്ക് പരുക്ക്, രണ്ട് കുട്ടികൾക്കും പരുക്കേറ്റു. കുത്തനെയുള്ള ഇറക്കത്തിൽ നിയന്ത്രണം വിട്ട വാന്‍ വീടിനു മുകളിലേക്കു മറിയുകയായിരുന്നു. തമിഴ്‌നാട്ടില്‍നിന്നുള്ള തീര്‍ഥാടകര്‍ സഞ്ചരിച്ച മിനി വാനാണ് ഇന്ന് പുലര്‍ച്ചെ 3.45ന് അപകടത്തിൽപ്പെട്ടത്. വളവിലുണ്ടായിരുന്ന കാപ്പാട്ട് ഷഫീഖിന്‍റെ വീടിന്‍റെ കാര്‍ പോര്‍ച്ചിനു മുകളിലാണ് വാന്‍ പതിച്ചത്. വീട്ടുകാർ വലിയ ശബ്ദം കേട്ട് പുറത്തിറങ്ങി നോക്കിയപ്പോഴാണ് അപകടവിവരം അറിയുന്നത്. ഉടന്‍ പൊലിസിലും ഫയര്‍ഫോഴ്സിലും വിവരമറിയിക്കുകയായിരുന്നു.