play-sharp-fill
കോട്ടയത്ത് ഓട്ടോ റിക്ഷ തലകീഴായ് മറിഞ്ഞ് തീ പിടിച്ചു; അപകടം പെട്രോൾ പമ്പിന് മുൻപിൽ; ഒഴിവായത് വൻ ദുരന്തം.

കോട്ടയത്ത് ഓട്ടോ റിക്ഷ തലകീഴായ് മറിഞ്ഞ് തീ പിടിച്ചു; അപകടം പെട്രോൾ പമ്പിന് മുൻപിൽ; ഒഴിവായത് വൻ ദുരന്തം.

കോട്ടയം : കോട്ടയം കോടിമത കൊണ്ടോടി പെട്രോൾ പമ്പിനു മുൻപിൽ ഓട്ടോ റിക്ഷ തലകീഴായ് മറിഞ്ഞ് തീ പിടിച്ചു. അപകടത്തിൽ ഓട്ടോ ഡ്രൈവർക്കും, രണ്ട് യാത്രക്കാർക്കും, ബൈക്കിൽ സഞ്ചരിച്ചിരുന്ന രണ്ട് യുവാക്കൾക്കും പരിക്കേറ്റു .

ടാങ്കർ ലോറിയിൽ നിന്നും പമ്പിൽ ഇന്ധനം നിറച്ചുകൊണ്ടിരുന്ന സമയത്താണ് ഓട്ടോ മറിഞ്ഞു തീ കത്തിയത്. തീ പടരുന്നത് കണ്ട ടാങ്കർ ലോറി ഡ്രൈവർ പമ്പിൽനിന്നും തീ അണയ്ക്കുന്ന സിലിണ്ടർ ഉപയോഗിച്ച് സ്പ്രേ ചെയ്തതിനാൽ വൻ ദുരന്തം ഒഴിവായി. ഓട്ടോയെ മറികടന്നുവന്ന ബൈക്ക് യാത്രികരെ രക്ഷിക്കാൻ വെട്ടിച്ചപ്പോഴാണ് ഓട്ടോ തല കീഴായ് മറിഞ്ഞത്.