കഴിഞ്ഞ 15 മാസങ്ങൾ ; ജില്ലയിൽ 592 ഗർഭഛിദ്രം ; ഞെട്ടിക്കുന്ന കണക്കുമായി ആരോഗ്യ വകുപ്പ്

കഴിഞ്ഞ 15 മാസങ്ങൾ ; ജില്ലയിൽ 592 ഗർഭഛിദ്രം ; ഞെട്ടിക്കുന്ന കണക്കുമായി ആരോഗ്യ വകുപ്പ്

സ്വന്തംലേഖകൻ

കോട്ടയം : ജില്ലയിൽ കഴിഞ്ഞ 15 മാസത്തിനുള്ളിൽ 592 ഗർഭഛിദ്രം നടന്നതായി ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട്. 2018 ഏപ്രിൽ മുതൽ ഇതുവരെയുള്ള കണക്കുകളാണ് ഞെട്ടിക്കുന്നത്. സർക്കാർ ആശുപത്രികളിൽ 338 കേസുകളും , സ്വകാര്യ ആശുപത്രികളിൽ 254 ഗർഭഛിദ്രം കേസുകളുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഗർഭ നിരോധന മാർഗങ്ങൾ പരാജയപ്പെടുന്നതാണ് ഗർഭഛിദ്രതിലേക്കു എത്തുന്ന പ്രധാന കാരണമെന്ന് ഡെപ്യൂട്ടി ഡി. എം. ഒ ഡോ. വിദ്യാധരൻ പറഞ്ഞു.
ഗര്‍ഭ ഛിദ്രത്തിനുള്ള ഉപാധികള്‍ കൂടുതല്‍ ഉദാരമാക്കുകയാണ് ഇതു തടയുന്നതിനുള്ള മാർഗം.
ഗർഭ നിരോധന മാർഗങ്ങൾ കൃത്യമായി ഉപയോഗിക്കുന്നതിന് ആവശ്യമായ ബോധവത്കരണം നൽകുന്നതിലൂടെ ഒരു പരിധി വരെ ഗർഭഛിദ്രം തടയാൻ കഴിയും .
ഇതിനു പുറമെ ഇപ്പോഴത്തെ ജീവിതം ശൈലിയും ഗർഭഛിദ്രം ത്തെ ബാധിക്കുന്നതായി ആരോഗ്യ വിദഗ്ദ്ധർ വ്യക്തമാക്കുന്നു.
വിശ്രമമില്ലാത്ത ജീവിതം, ക്രമമല്ലാത്ത ഭക്ഷണ രീതി, അമിത മാനസിക സമ്മര്‍ദ്ദം, ഗര്‍ഭപാത്രത്തിലെ ഫൈബ്രോയിഡ്, ശാരീരികവും മാനസികവുമായ അസ്വസ്ഥതകള്‍, അമിത വണ്ണം, അമിത കൊഴുപ്പ്, എന്നിവയെല്ലാം ​ഗർഭം ഛിദ്രത്തിന് കാരണമാകുന്ന ജീവിത ശൈലി രോഗങ്ങളിൽ വരും.