കായംകുളത്ത് പത്താംക്ലാസ് വിദ്യാർത്ഥിയെ ആർ.എസ്.എസ് പ്രവർത്തകർ കുത്തിക്കൊലപ്പെടുത്തി ; കൊലപാതകത്തിൽ കലാശിച്ചത് ഉത്സവത്തിനിടയുണ്ടായ തർക്കം : രണ്ട് പേർ പൊലീസ് കസ്റ്റഡിയിൽ

കായംകുളത്ത് പത്താംക്ലാസ് വിദ്യാർത്ഥിയെ ആർ.എസ്.എസ് പ്രവർത്തകർ കുത്തിക്കൊലപ്പെടുത്തി ; കൊലപാതകത്തിൽ കലാശിച്ചത് ഉത്സവത്തിനിടയുണ്ടായ തർക്കം : രണ്ട് പേർ പൊലീസ് കസ്റ്റഡിയിൽ

സ്വന്തം ലേഖകൻ

ആലപ്പുഴ: കായംകുളം വള്ളികുന്നത്ത് പത്താംക്ലാസ് വിദ്യാർത്ഥിയെ ആർ.എസ്.പ്രവർത്തകർ കുത്തിക്കൊലപ്പെടുത്തി. പടയണിവട്ടം പുത്തൻ ചന്ത, കുറ്റിയിൽ തെക്കതിൽ അമ്പിളി കുമാറിന്റെ മകൻ അഭിമന്യു(16) ആണ് കൊല്ലപ്പെട്ടത്. വള്ളിക്കുന്നം ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് അഭിമന്യൂ.

സംഭവത്തിൽ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേസിലെ പ്രതിയെന്ന് സംശയിക്കുന്ന സഞ്ജയ് ദത്തിന്റെ സഹോദരനെയും പിതാവിനെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പടയണിവട്ടം ക്ഷേത്രോത്സവത്തിനിടെയുണ്ടായ തർക്കത്തെത്തുടർന്നാണ് അഭിമന്യുവിന് കുത്തേറ്റത്. കഴിഞ്ഞ ദിവസം മറ്റൊരു ഉത്സവത്തിന് ഇടയിൽ ഉണ്ടായ സംഘർഷത്തിന്റെ തുടർച്ചയായിട്ടാണ് കൊലപാതകം.

അഭിമന്യൂവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവം രാഷ്ട്രീയമാണെന്ന ആരോപണവുമായി സിപിഎം രംഗത്തെത്തി.ഈ സംഭവത്തിന് പിന്നിൽ ആർഎസ്എസ് പ്രവർത്തകരാണെന്നും രാഷ്ട്രീയ കാരണങ്ങളാണ് കൊലപാതകത്തിന് ഇടയാക്കിയതെന്നും സിപിഎം ആരോപണം ഉന്നയിച്ചിട്ടുണ്ട്,

അതേസമയം സംഭവത്തിന് പിന്നിൽ രാഷ്ട്രീയമല്ല, ഉത്സവപറമ്പിലെ തർക്കമാണെന്നാണ് പൊലീസ് നിലപാട്. സംഘർഷത്തിൽ പരിക്കേറ്റ മറ്റ് രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഭിമന്യുവിന് ഒപ്പമുണ്ടായിരുന്ന കാശി, ആദർശ് എന്നിവരെയാണ് പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.

ഗൾഫിൽ ഡ്രൈവറായി ജോലി ചെയ്യുന്ന അഭിമന്യുവിന്റെ പിതാവ് അമ്പിളി കുമാർ ക്യാൻസർ രോഗബാധിതയായ ഭാര്യ ബീനയുടെ ചികിൽസാർത്ഥം നാട്ടിലെത്തിയിരുന്നു. കോവിഡ് കാരണം തിരികെപ്പോകാനായില്ല. അനന്തുവാണ് അഭിമന്യുവിന്റെ സഹോദരൻ. പ്രദേശത്തെ ഡി വൈഎ ഫ് ഐ പ്രവർത്തനങ്ങളിലും അഭിമന്യു സജീവമായിരുന്നു.

ക്ഷേത്രത്തിന് കിഴക്കുവശത്തെ മൈതാനത്തു വച്ച് രാത്രി 9.45 നാണ് ആക്രമണം നടത്തിയത്. അഭിമന്യുവിന്റെ മൃതദേഹം കറ്റാനത്തുള്ള സ്വകാര്യ ആശുപത്രി മോർച്ചറിയിൽ.