എനിക്ക് വാങ്ങിയതൊക്കെ മാറ്റിവച്ചേക്കണെ അച്ഛാ എന്ന് പറഞ്ഞാണ് അവൻ പോയത്; പിന്നെ കേൾക്കുന്നത് അവന്റെ മരണവാർത്തയാണ് : ഹൃദയം നുറുങ്ങുന്ന വേദനയിൽ അഭിമന്യുവിന്റെ പിതാവ്
സ്വന്തം ലേഖകൻ ആലപ്പുഴ : എനിക്കായി വാങ്ങിയതൊക്കെ മാറ്റി വച്ചേക്കണെ,15 മിനുട്ട് കൊണ്ട് തിരിച്ചുവരാമെന്ന് പറഞ്ഞാണ് മകൻ തന്റെ മുന്നിൽ നിന്ന് പോയതെന്ന് കൊല്ലപ്പെട്ട അഭിമന്യുവിന്റെ പിതാവ് അമ്പിളി കുമാർ വ്യക്തമാക്കി. വിഷുവായിരുന്നു ഇന്നലെ. അമ്പലത്തിൽ നിന്നും വരുന്നവഴിക്ക് വച്ച് താൻ അവനെ കണ്ടിരുന്നു. ്കൂട്ടുകാരനെ കണ്ട് ഇപ്പോൾ തന്നെ തിരികെ വരാമെന്ന് പറഞ്ഞാണ് അവൻ പോയത്. ഒപ്പം തനിക്ക് വേണ്ടി വാങ്ങിച്ചതൊക്കെ മാറ്റിവച്ചേക്കണമെന്നും അവൻ പറഞ്ഞുവെന്നും പിതാവ് പറയുന്നു. ഞാൻ വീട്ടിലെത്തിയിട്ട് വിളിച്ചപ്പോൾ താൻ അങ്ങോട്ട് വരികയാണെന്നും അവൻ പറഞ്ഞിരുന്നു പിന്നീട് അറിഞ്ഞത് […]