പിതാവ് മരിച്ചതിനെ തുടര്‍ന്ന് നാട്ടില്‍ പോയി; മടങ്ങിയെത്തിയത് ആറ് ദിവസം മുൻപ് ; പ്രവാസി മലയാളി അബുദാബിയില്‍ മരിച്ചു
അബൂദാബി: ആറ് ദിവസം മുൻപ് നാട്ടില്‍നിന്ന് മടങ്ങിയെത്തിയ പ്രവാസി മലയാളി അബുദാബിയില്‍ മരിച്ചു.
ബളാന്തോട് മുന്തൻമൂല നിട്ടൂർ രാഘവൻ നായരാണ് (60) മരിച്ചത്.
കോർണിഷ് ഹോസ്പിറ്റലില്‍ സെക്യൂരിറ്റി ജോലി ചെയ്യുകയായിരുന്നു. ഹംദാൻ സ്ട്രീറ്റിലെ സണ്‍ ആൻഡ് സാൻസിന് സമീപത്തെ താമസ സ്ഥലത്ത് മരിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പിതാവ് പനത്തടി തച്ചർകടവിലെ നാരായണ പൊതുവാള്‍ മരിച്ചതിനെ തുടർന്ന് ഫെബ്രുവരി രണ്ടിന് നാട്ടില്‍ പോയി കഴിഞ്ഞ വ്യാഴാഴ്ചയാണ് രാഘവൻ നായർ തിരിച്ചെത്തിയത്. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് കരുതുന്നത്.
ഗീതയാണ് ഭാര്യ. മക്കള്‍: അനന്ദു (ദുബൈ), അഞ്ജന. ബനിയാസ് മോർച്ചറിയിലുള്ള മൃതദേഹം നടപടിക്രമങ്ങള്‍ പൂർത്തിയാക്കി നാട്ടില്‍ കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
Third Eye News Live
0