കൊറോണയെ തുരത്താൻ ഐസോലേഷൻ വാർഡിൽ ആഷിഫിന്റെ സേവനം ഇനിയുണ്ടാവില്ല..! ജീവൻ പൊലിഞ്ഞത് ആദ്യ ശമ്പളവും വാങ്ങി വീട്ടിലേക്ക് പോകുന്നതിനിടയിൽ ; അവസാനിച്ചത് ഒരു കുടുംബത്തിന്റെ പ്രതീക്ഷകൾ

കൊറോണയെ തുരത്താൻ ഐസോലേഷൻ വാർഡിൽ ആഷിഫിന്റെ സേവനം ഇനിയുണ്ടാവില്ല..! ജീവൻ പൊലിഞ്ഞത് ആദ്യ ശമ്പളവും വാങ്ങി വീട്ടിലേക്ക് പോകുന്നതിനിടയിൽ ; അവസാനിച്ചത് ഒരു കുടുംബത്തിന്റെ പ്രതീക്ഷകൾ

സ്വന്തം ലേഖകൻ

തൃശൂർ :കൊറോണയെ തുരത്താൻ കോവിഡ് ഐസോലേഷൻ വാർഡിൽ ആഷിഫിന്റെ സേവനം ഇനിയുണ്ടാകില്ല. സംസ്ഥാനത്ത് കൊറോണ വൈറസ് പടർന്ന് പിടിച്ചപ്പോൾ കോവിഡ് ഐസലേഷൻ വാർഡിൽ 10 ദിവസം സേവനം ചെയ്തതിന്റെ ആദ്യ ശമ്പളവുമായി വീട്ടിലേക്കു മടങ്ങുമ്പോഴായിരുന്നു ബൈക്ക് അപകടത്തിന്റെ രൂപത്തിൽ ആഷിഫിനെ മരണം കവർന്നത്.

എഫ്‌സിഐ ഗോഡൗണിൽനിന്ന് അരി കയറ്റി വന്ന ലോറിയുമായി ആഷിഖിന്റെ ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു. കുന്നംകുളം താലൂക്ക് ആശുപത്രിയിൽ ദേശീയ ആരോഗ്യ മിഷനു കീഴിൽ നഴ്‌സ് ആയ ആഷിഫാണ് (23) മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12.30ന്, വെളപ്പായ കയറ്റത്തിലായിരുന്നു അപകടം. ചാവക്കാട് മാട് തോട്ടാപ്പ് ആനാംകടവിൽ അബ്ദുവാണ് പിതാവ്.

നഴ്‌സിങ് പഠനം അടുത്തിടെ പൂർത്തിയാക്കിയ ആഷിഫിനെ കോവിഡ് ബാധയുടെ പശ്ചാത്തലത്തിലാണ് എൻ.എച്ച്‌.എം പദ്ധതിപ്രകാരം കുന്നംകുളം താലൂക്ക് ആശുപത്രിയിൽ താൽക്കാലിക ജോലിയിൽ നിയമിച്ചത്.

ജോലിയിൽ ആദ്യമായിട്ടും ഒരു ഭയവുമില്ലാതെ ഐസലേഷൻ വാർഡിലെ ജോലിയും ഒപ്പം ഹെൽപ് ഡെസ്‌കിലെ ജോലിയും ചെയ്ത ആഷിഫ് എല്ലാവരുടെയും മനസ്സ് കീഴടക്കിയിരുന്നു. കോവിഡ് ബോധവൽക്കരണത്തിനായി ഹ്രസ്വചിത്രമെടുത്തപ്പോൾ അതിൽ അഭിനയിക്കുകയും ചെയ്തിരുന്നു ആഷിഫ്.

ബൈക്കപടകത്തിൽ ആഷിഫിനെ മരണം കവർന്നപ്പോൾ അവസാനിച്ചത് ഒരു കുടുംബത്തിന്റെ വലിയ പ്രതീക്ഷകളാണ്. ചെറുപ്പത്തിലെ സ്വപ്‌നം കൈക്കുള്ളിലൊതുങ്ങിയ അവന്റെ മനസ്സിൽ ഒട്ടേറെ സ്വപ്നങ്ങളുണ്ടായിരുന്നു.

നഴ്‌സിങ്ങിനു പഠിക്കുന്ന പെങ്ങൾക്ക് നല്ല ജോലി, അമ്മയ്ക്ക് സന്തോഷകരമായ ജീവിതം. മക്കളെ രണ്ടുപേരെയും നഴ്‌സാക്കാൻ ആഗ്രഹിച്ച ഉമ്മയ്ക്ക് മകന്റെ മരണത്തിന് മുന്നിൽ വിതുമ്പി കരയാൻ മാത്രമേ കഴിയുന്നുള്ളു. ഇളയ മകൾ ജില്ലാ ഗവ.നഴ്‌സിങ് കോളജിൽ പഠിക്കുന്ന അജു. ആഷിഫിന്റെ മൃതദേഹം കബറടക്കി.