ആനക്കൊമ്പ് കേസ് : ഒന്നാം പ്രതി മോഹൻലാൽ ; കുറ്റപത്രം സമർപ്പിച്ചു

ആനക്കൊമ്പ് കേസ് : ഒന്നാം പ്രതി മോഹൻലാൽ ; കുറ്റപത്രം സമർപ്പിച്ചു

Spread the love

സ്വന്തം ലേഖിക

കൊച്ചി: ആനക്കൊമ്പ് കൈവശംവച്ച കേസിൽ മോഹൻലാലിനെ ഒന്നാം പ്രതിയാക്കി വനംവകുപ്പ് ഹൈക്കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. കേസിൽ ഏഴു വർഷത്തിനു ശേഷമാണ് ഇക്കഴിഞ്ഞ 16 ന് മോഹൻലാലിനെ പ്രതിയാക്കി വനംവകുപ്പ് പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. 2012 ൽ വനംവകുപ്പ് രജിസ്റ്റർ ചെയ് കേസ് നീണ്ടുപോകുന്നതിനെതിരെ ഹൈക്കോടതി നേരത്തെ വിമർശം ഉന്നയിച്ചിരുന്നു. ഇതേതുടർന്നാണ് മജിസ്ട്രേറ്റ് കോടതിയിലും തുടർന്ന് ഹൈക്കോടതിയിലും തിടുക്കത്തിൽ വനം വകുപ്പ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.

നാലു പ്രതികളുള്ള കേസിൽ മോഹൻലാൽ ഒന്നാം പ്രതിയും, തൃശൂർ ഒല്ലൂർ സ്വദേശി പി.എൻ കൃഷ്ണ കുമാർ രണ്ടാം പ്രതി, തൃപ്പൂണിത്തുറ എരൂർ സ്വദേശി കെ.കൃഷ്ണകുമാർ മൂന്നാം പ്രതിയും ചെന്നൈ പെനിൻസുല ഹൈറോഡിൽ താമസിക്കുന്ന നളിനി രാധാകൃഷ്ണൻ നാലാം പ്രതിയുമാണ്. മോഹൻലാലിന്റെ കൊച്ചിയിലെ തേവരയിലുള്ള വീട്ടിൽ നിന്നാണ് ആദായവകുപ്പ് റെയ്ഡിനിടെ നാല് ആനക്കൊമ്ബ് പിടിച്ചെടുത്തതെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ആനക്കൊമ്ബ് കൈവശം വയ്ക്കുന്നതും കൈമാറ്റം ചെയ്ുന്നയതും വന്യജീവി സംരക്ഷണനിയമപ്രകാരം കുറ്റകരമാണെന്നു കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസ് എന്തുകൊണ്ടു തീർപ്പാക്കുന്നില്ലെന്നു മൂന്നാഴ്ചയ്ക്കകം അറിയിക്കാൻ മജിസ്ട്രേറ്റ് കോടതിയോടു ഹൈക്കോടതി നിർദേശിച്ചിരുന്നു.
മോഹൻലാലിനെ പിന്തുണച്ച് ഹൈക്കോടതിയിലടക്കം മൂന്നുവട്ടം റിപ്പോർട്ട് നൽകിയശേഷമാണു വനം വകുപ്പിന്റെ മലക്കംമറിച്ചിൽ. വന്യമൃഗസംരക്ഷണനിയമത്തിലെ വകുപ്പുകൾ ഈ കേസിൽ ബാധകമല്ലെന്നായിരുന്നു വനംവകുപ്പിന്റെ ആദ്യനിലപാട്. ഹർജിക്കാരന്റെ ലക്ഷ്യം പ്രശസ്തി മാത്രമാണെന്നും ഫോറസ്റ്റ് ചീഫ് പ്രിൻസിപ്പൽ കൺസർവേറ്റർ ഹൈക്കോടതിയിൽ വാദിച്ചിരുന്നു. സൃഹൃത്തുക്കളും സിനിമാനിർമാതാക്കളുമായ തൃപ്പൂണിത്തുറ സ്വദേശി കെ. കൃഷ്ണകുമാറും തൃശൂർ സ്വദേശി പി. കൃഷ്ണകുമാറുമാണു ലാലിന് ആനക്കൊമ്ബ് കൈമാറിയത്. കെ. കൃഷ്ണകുമാറിന്റെ കൃഷ്ണൻകുട്ടി എന്ന ആന ചരിഞ്ഞപ്പോൾ എടുത്ത കൊമ്പാണിതെന്നും വനംവകുപ്പ് കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ആനക്കൊമ്പ് സൂക്ഷിക്കാൻ ലൈസൻസ് ഇല്ലാത്ത മോഹൻലാൽ മറ്റു രണ്ടുപേരുടെ ലൈസൻസിലാണ് ആനക്കൊമ്ബുകൾ സൂക്ഷിച്ചതെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്.

സംഭവത്തിൽ പോലീസും മോഹൻലാലിന്റെ മൊഴിയെടുത്തെങ്കിലും തുടരന്വേഷണം നടത്തിയില്ല. 2011 ജൂലൈ 22നാണ് ആദായനികുതി വകുപ്പ് മോഹൻലാലിന്റെ കൊച്ചിയിലെ വസതിയിൽ നടത്തിയ റെയ്ഡിൽ രണ്ട് ആനക്കൊമ്ബുകൾ പിടിച്ചെടുത്തത്. ഇതേത്തുടർന്നു കോടനാട്ടെ വനംവകുപ്പ് അധികൃതർ കേസെടുത്തെങ്കിലും പിന്നീടു റദ്ദാക്കി.തൊട്ടുപിന്നാലെ, മോഹൻലാലിന് ആനക്കൊമ്ബുകൾ കൈവശംവയ്ക്കാൻ സർക്കാർ അനുമതി നൽകി. അന്നത്തെ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നിർദേശപ്രകാരമായിരുന്നു ഇത്. തുടർന്ന്, ആനക്കൊമ്ബുകളുടെ ഉടമസ്ഥതാ സർട്ടിഫിക്കറ്റ് മോഹൻലാലിനു നൽകിയ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്ററുടെ ഉത്തരവ് റദ്ദാക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് എറണാകുളം സ്വദേശി എ.എ. പൗലോസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ആനക്കൊമ്പ് കൈവശംവയ്ക്കാൻ ലൈസൻസുണ്ട്. സുഹൃത്തുക്കൾ സ്നേഹോപഹാരമായി നൽകിയതാണ്. (ആനക്കൊമ്ബുകൾ 65,000 രൂപ കൊടുത്ത് വാങ്ങിയെന്നായിരുന്നു മോഹൻലാലിന്റെ ആദ്യനിലപാട്). മോഹൻലാൽ നിയമപരമല്ലാത്ത വഴികളിലൂടെയാണ് ആനക്കൊമ്ബ് സമ്ബാദിച്ചതെന്നും മുൻകൂർ അനുമതിയില്ലാതെ ആനക്കൊമ്ബ് കൈവശംവയ്ക്കരുതെന്ന വന്യജീവി സംരക്ഷണനിയമത്തിലെ 39 (3) വകുപ്പുപ്രകാരം, മോഹൻലാലിന് ഉടമസ്ഥാവകാശം നൽകിയ നടപടി റദ്ദാക്കണമെന്നുമായിരുന്നു ഹർജിക്കാരന്റെ വാദം.