മഴക്കെടുതി സർക്കാർ ഉണർന്ന് പ്രവർത്തിക്കണം: കെ.എം.മാണി

മഴക്കെടുതി സർക്കാർ ഉണർന്ന് പ്രവർത്തിക്കണം: കെ.എം.മാണി

Spread the love

സ്വന്തം ലേഖകൻ

വെളിയനാട്: കാലവർഷകെടുതി മൂലം ദുരിതം അനുഭവിക്കുന്ന കുട്ടനാട് മേഘലയിലെ ജനങ്ങളുടെ ദുരിതത്തിന് പരിഹാരം കാണാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ അടിയന്തിരമായി ഇടപെടണമെന്ന് കേരളാ കോൺഗ്രസ് ചെയർമാൻ കെ. എം മാണി എം എൽ എ ആവശ്യപ്പെട്ടു.

ഭുരിതത്തിലായിരിക്കുന്ന കർഷകരുടെ കാർഷിക കടങ്ങൾ പൂർണ്ണമായി എഴുതി തളളണമെന്നും, മഴമൂലം നെൽകൃഷി നഷ്ടപ്പെട്ടവർക്ക് മതിയായ ധനസഹായം നൽകണമെന്നും യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ ശേഖരിച്ച ഭക്ഷ്യധാന്യങ്ങളുടെ വിതരണം ആലപ്പുഴ ജില്ലയിലെ വെളിയനാട് പഞ്ചായത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group


എം സി റോഡ് ഉയർത്തി ചങ്ങനശ്ശേരി – അലപ്പുഴ റോഡിലെ ഗതാഗത തടസ്സം മാറ്റണമെന്നും, വെള്ളപ്പൊക്കത്തിൽ വീട് നശിച്ചവർക്ക് പുനർനിർമ്മിക്കാൻ ആവശ്യമായ ധനസഹായം അനുവധിക്കണമെന്നും ചടങ്ങിൽ മുഖ്യ പ്രസംഗം നടത്തിയ പാർട്ടി വർക്കിങ് ചെയർമാൻ പി.ജെ ജോസഫ് എംഎൽഎ അവശ്യപ്പെട്ടു.

യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ അദ്ധ്യക്ഷത വഹിച്ചു, പാർട്ടി ജനറൽ സെക്രട്ടറിമാരായ, ജേക്കബ് എബ്രാഹം, ജേക്കബ് തോമസ് അരികുപുറം, സ്റ്റീഫൻ ജോർജ്, വെളിയനാട് പഞ്ചായത്ത് പ്രസിഡന്റ് സാബു തോട്ടുങ്കൽ എം.മോനിച്ചൻ ,ജെന്നിങ്സ് ജേക്കബ്,ജോണി പുലിമുഖം, , ജൂണി കുതിരവട്ടം, , ജോർഡിൻ കിഴക്കേത്തലക്കൽ, , ജെയിസൺ ജോസഫ്, സാജൻ തൊടുക, ജെയിസ് വെട്ടിയാർ, ഷാജി പുളിമൂടൻ, വർഗ്ഗീസ് പങ്ങൊടൻ,ഷിബു ലൂക്കോസ്, പ്രസാദ് ഉരുളികുന്നം, കുഞ്ഞുമോൻ മടപ്പാട്ട്, ജോൺസ് മാങ്ങാപ്പള്ളി, തുടങ്ങിയവർ പ്രസംഗിച്ചു.
തുടർന്ന് കെ.എം.മാണിയും, പി ജെ ജോസഫും പാർട്ടി, യൂത്ത്ഫ്രണ്ട് നേതാക്കൾക്കൊപ്പം ഭുരിതബാധിത മേഘലകൾ സന്ദർശിച്ചു.