യുഡിഎഫിന്റെ അവസരവാദ രാഷ്ട്രീയത്തിന് അന്ത്യം കുറിക്കുന്ന തെരഞ്ഞെടുപ്പാകും തൃക്കാക്കരയിലേതെന്ന് എ വിജയരാഘവൻ

യുഡിഎഫിന്റെ അവസരവാദ രാഷ്ട്രീയത്തിന് അന്ത്യം കുറിക്കുന്ന തെരഞ്ഞെടുപ്പാകും തൃക്കാക്കരയിലേതെന്ന് എ വിജയരാഘവൻ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ പിന്തുണ കുറയുന്നത് കണ്‍മുന്നില്‍ കാണുമ്പോഴുളള വിഭ്രാന്തിയുടെ ഭാഗമാണ് ജോ ജോസഫിനെതിരായ വ്യാജ വീഡിയോയുടെ പിന്നിലെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍.

ഈ വീഡിയോ വ്യാജവും നികൃഷ്ടവുമാണ്. യുഡിഎഫിന്റെ അവസരവാദ രാഷ്ട്രീയത്തിന് അന്ത്യം കുറിക്കുന്ന തെരഞ്ഞെടുപ്പാകും തൃക്കാക്കരയിലേത്. എ കെ ആന്റണി ജീവിത കാലം മൊത്തം ശ്രമിച്ചിട്ടും കോണ്‍ഗ്രസിനെ രക്ഷിക്കാനായില്ല. തൃക്കാക്കരയിൽ ഇടതുപക്ഷ സ്ഥാനാർത്ഥിയായ ഡോ. ജോ ജോസഫ് ജനങ്ങള്‍ക്കിടയില്‍ അംഗീകരിക്കപ്പെട്ടു. കോണ്‍ഗ്രസ് പാര്‍ട്ടി നിലവില്‍ വലിയ രീതിയില്‍ ദുര്‍ബലപ്പെട്ടുവെന്നും വിജയരാഘവന്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group