play-sharp-fill
സ്വർണ്ണം വാങ്ങി കബളിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു; ജ്വല്ലറിയിൽ നിന്നും  പതിനൊന്നര പവൻ സ്വർണം വാങ്ങിയ ശേഷം ഓൺലൈനായി പണമടച്ചെന്ന് പറഞ്ഞ് കബളിപ്പിച്ച് പ്രതി മുങ്ങി; ഒടുവിൽ സി സി ടി വിയിൽ കുടുങ്ങി

സ്വന്തം ലേഖകൻ

തിരൂരങ്ങാടി: സ്വർണ്ണം വാങ്ങി കബളിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അരീക്കോട് കുഴിമണ്ണ സ്വദേശി പാലക്ക പറമ്പിൽ വീട്ടിൽ ശബീറലി (30)യെ ആണ് തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്.

ചെമ്മാട് പരപ്പനങ്ങാടി റോഡിലെ ഒരു ജ്വല്ലറിയിൽ നിന്നും പതിനൊന്നര പവൻ സ്വർണം വാങ്ങി കബളിപ്പിച്ച സംഭവത്തിലാണ് ഇയാൾ അറസ്റ്റിൽ ആയത്. ജ്വല്ലറിയിൽ നിന്നും സ്വർണ്ണം വാങ്ങിയ ശേഷം എൻ ഇ എഫ് ടി വഴി പണം അടച്ചതായി കാണിച്ച് ഇയാൾ സ്വർണം കൊണ്ടു പോവുകയായിരുന്നു. എന്നാൽ പിന്നീടുള്ള പരിശോധനയിൽ പണം എത്തിയിട്ടില്ല എന്ന് മനസ്സിലായി. ജ്വല്ലറി ഉടമ പൊലീസിൽ പരാതി നൽകുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സി സി ടി വിയിൽ കാറിന്റെ നമ്പർ കണ്ടെത്തുകയും തുടർന്ന് പൊലീസ് അന്വേഷണത്തിൽ കോഴിക്കോട് വെച്ച് ഇയാളെ പിടികൂടുകമായിരുന്നു. ഇതിനുമുമ്പും വേങ്ങരയിൽ ഒരു ജ്വല്ലറിയിലെ സമാനമായ രീതിയിലുള്ള തട്ടിപ്പ് നടത്തിയതായി പൊലീസ് പറഞ്ഞു.