play-sharp-fill
മരിച്ചയാളുടെ പേരിലെത്തിയ രജിസ്റ്റര്‍ നല്‍കിയില്ല; ഉപ്പുതറയിൽ പോസ്റ്റ്മാന് ബന്ധുവിന്റെ  മര്‍ദനം; കേസെടുത്ത് പൊലീസ്

മരിച്ചയാളുടെ പേരിലെത്തിയ രജിസ്റ്റര്‍ നല്‍കിയില്ല; ഉപ്പുതറയിൽ പോസ്റ്റ്മാന് ബന്ധുവിന്റെ മര്‍ദനം; കേസെടുത്ത് പൊലീസ്

സ്വന്തം ലേഖകൻ

ഉപ്പുതറ: മരിച്ചയാളുടെ പേരിലുള്ള രജിസ്റ്റേര്‍ഡ് തപാല്‍ ഉരുപ്പടി നല്‍കാത്തതില്‍ പ്രകോപിതനായ ബന്ധു പോസ്റ്റ്മാനെ മര്‍ദിച്ചു.

കൊച്ചുകരിന്തരുവി ബ്രാഞ്ച് പോസ്റ്റ് ഓഫീസിലെ അസി. പോസ്റ്റ് മാസ്റ്റര്‍ (എപിഎം ) ആലഞ്ചേരി എ.ഡി. ജോര്‍ജിനാണ് മര്‍ദനമേറ്റത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കത്തിന്‍റെ ഉടമസ്ഥന്‍ ഏപ്രില്‍ ഒന്നിന് മരിച്ചിരുന്നു. പീരുമേട് ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍നിന്നു ചൊവ്വാഴ്ചയാണ് രജിസ്റ്റേര്‍ഡ് കത്ത് വന്നത്. വിവരം അറിയിക്കാന്‍ മേല്‍വിലാസക്കാരന്‍റെ വീട്ടില്‍ എത്തിയപ്പോള്‍ വിലാസക്കാരന്‍റെ സഹോദരപുത്രന്‍ കത്ത് ആവശ്യപ്പെട്ടു. മരിച്ചയാളുടെ കത്ത് തരാന്‍ പറ്റില്ലെന്ന് അറിയിച്ചതോടെ കുപിതനായ ഇയാള്‍ ജോര്‍ജിനെ മര്‍ദിക്കുകയായിരുന്നെന്നു പറയുന്നു.

പീരുമേട് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയ ജോര്‍ജ് തപാല്‍വകുപ്പ് മേധാവികള്‍ക്കും പോലീസിനും പരാതി നല്‍കി. പുത്തന്‍പുരയ്ക്കല്‍ ജിന്‍സ് ജോസഫിന് എതിരേ വാഗമണ്‍ പോലീസ് കേസെടുത്തു.