കൊലയാളിയായി മാറുന്ന കാറിലെ എ.സി ; നടൻ വിനോദിന്റെ മരണകാരണം വെളിപ്പെടുത്തുന്ന രഹസ്യങ്ങൾ
നടൻ വിനോദ് തോമസിന്റെ അപ്രതീക്ഷിത മരണത്തിന്‍റെ ഞെട്ടലിലാണ് മലയാളികള്‍. വിനോദ് തോമസിനെ കഴിഞ്ഞ ദിവസം കോട്ടത്ത് നിര്‍ത്തിയിട്ട കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഇപ്പോള്‍ നടന്‍റെ മരണകാരണവും പുറത്തുവന്നിരിക്കുന്നു. കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ചതാണ് മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. കോട്ടയം മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിലാണ് മരണ കാരണം വ്യക്തമായത്. സ്റ്റാര്‍ട്ട് ചെയ്ത കാറില്‍ എസി ഓണാക്കിയിട്ട ശേഷം ഗ്ലാസ് പൂട്ടി വിനോദ് ഇരിക്കുകയായിരുന്നു. പിന്നീട് മയക്കത്തിനിടെ വിഷവാതകം ശ്വസിച്ച് അബോധാവസ്ഥയിലായി മരണം സംഭവിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. പൊലീസ് വിനോദിന്റെ കാറില്‍ നടത്തിയ പരിശോധനയില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ല.
പ്രൊഫഷണല്‍ ഡ്രൈവര്‍മാരടക്കം കാറില്‍ കിടന്ന് മയങ്ങുന്നവര്‍ ധാരാളമുണ്ട്. കാറില്‍ കിടന്നുറങ്ങുമ്ബോള്‍ കൂടുതല്‍ സൗകര്യത്തിനും സുരക്ഷയ്ക്കുമായി ഡോര്‍ ഗ്ലാസ്സ് എല്ലാം ഉയര്‍ത്തിയിട്ട് എയര്‍ കണ്ടീഷനിങ്ങ് (എസി) പ്രവര്‍ത്തിപ്പിക്കാന്‍ പലരും ഇഷ്ടപ്പെടുന്നു. എന്നാല്‍ അടുത്തകാലത്തായി ഇത്തരം ഉറക്കത്തിനിടെയുള്ള അപകടങ്ങള്‍ കൂടുകയാണ്. നോയിഡയില്‍ അടുത്തിടെ ഒരു യുവാവിന് ഇത്തരത്തില്‍ ജീവൻ നഷ്‍ടമായിരുന്നു. 2019-ല്‍ ചെന്നൈയിലെ ഒരു കാര്‍ ഡ്രൈവര്‍ വണ്ടിക്കുള്ളില്‍ ശ്വാസംമുട്ടി മരിച്ചു. ഇദ്ദേഹവും കാറിലെ എസി ഓണാക്കി ഉറങ്ങുകയും ജനാലകള്‍ അടയ്ക്കുകയും ചെയ്തിരുന്നു. കാര്‍ പരിശോധിച്ച പൊലീസ് എസി വഴി കാറിലേക്ക് ചോര്‍ന്ന കാര്‍ബണ്‍ മോണോക്സൈഡ് ആണ് മരണകാരണം എന്ന് കണ്ടെത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിവിധ റിപ്പോര്‍ട്ടുകള്‍ പ്രകാരം, കാറിന്‍റെ എഞ്ചിനില്‍ നിന്ന് പുറത്തിറങ്ങിയ വിഷവാതകങ്ങള്‍ – പ്രധാനമായും കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ച് ശ്വാസംമുട്ടി മരികക്കുകയാണ് ഇത്തരം അപകടങ്ങളില്‍ പലതിന്‍റെയും മുഖ്യകാരണം. ഈ വാതകം വാഹനത്തിന്‍റെ ക്യാബിനിലേക്ക് എസി വെന്റ് വലിച്ചെടുക്കുകയും ഉള്ളിലുള്ളവരെ ഉറക്കത്തില്‍ ശ്വാസം മുട്ടിക്കുകയും ചെയ്യുന്നു.
ഒരാള്‍ വലിയ അളവില്‍ കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിക്കുമ്ബോള്‍ അത് പെട്ടെന്നുള്ള മരണത്തിന് കാരണമാകുന്നു, കാരണം രക്തകോശങ്ങള്‍ പെട്ടെന്ന് ഓക്സിജൻ പുറന്തള്ളുന്നു. ശരീരത്തിലെ ഓരോ കോശത്തിനും പ്രവര്‍ത്തിക്കാൻ ഓക്സിജൻ ആവശ്യമാണ്. കാര്‍ബണ്‍ മോണോക്സൈഡുമായി സമ്ബര്‍ക്കം പുലര്‍ത്തുമ്ബോള്‍ ഹീമോഗ്ലോബിനിലെ ഓക്സിജനെ കാര്‍ബോക്സിഹെമോഗ്ലോബിൻ ആക്കി മാറ്റുന്നു. ഇത് കോശങ്ങളെ നശിപ്പിക്കുകയും കോശകലകളുടെ പ്രവര്‍ത്തനം തടയുകയും ചെയ്യുന്നു. ഈ അവസ്ഥയെ ഹൈപ്പോക്സിയ എന്ന് വിളിക്കുന്നു. ഇത് ആളുകളില്‍ കടുത്ത തലവേദന, തലകറക്കം, ആശയക്കുഴപ്പം എന്നിവയ്ക്ക് കാരണമാകുന്നു.
നിര്‍ഭാഗ്യവശാല്‍, എക്‌സ്‌ഹോസ്റ്റ് പുകകള്‍ക്ക് തിരിച്ചറിയാൻ കഴിയുന്ന ദുര്‍ഗന്ധം ഉണ്ടെങ്കിലും, കാര്‍ബണ്‍ മോണോക്സൈഡ് ദുര്‍ഗന്ധമില്ലാത്ത വാതകമാണ്. അതുകൊണ്ട് അടഞ്ഞ സ്ഥലത്ത് ഇത് എത്രമാത്രം ശ്വസിക്കുന്നുവെന്ന് മനസിലാക്കാൻ പ്രയാസമാകും. ഗാരേജുകളിലായാലും ബേസ്മെന്‍റുകളിലായാലും, കാര്‍ എഞ്ചിൻ കൂടുതല്‍ നേരം പ്രവര്‍ത്തിപ്പിക്കുന്നതിന് മുമ്ബ് നമ്മള്‍ എല്ലായ്പ്പോഴും ജാഗ്രത പാലിക്കണം.
എ സിയ്ക്ക് തകരാറുണ്ടെങ്കിലും ഇങ്ങനെ സംഭവിക്കാമെന്നും വിദഗ്ധര്‍ പറയുന്നു. എ സി പഴയതോ കേടുവന്നതോ ആണെങ്കില്‍, വായുസഞ്ചാരസംവിധാനം തകരാറിലാകുകയും ഉള്ളില്‍ ശുദ്ധ വായു വേണ്ടത്ര നിറയുന്നതിന് ബുദ്ധിമുട്ടനുഭവപ്പെടുകയും ചെയ്യും. ഇതോടെ കാര്‍ബണ്‍ മോണോക്സൈഡ്, കാര്‍ബണ്‍ ഡൈ ഓക്സൈഡ് തുടങ്ങിയ വിഷവാതകങ്ങള്‍ വാഹനത്തില്‍ നിറയുന്നു.