കൊച്ചി ഗുണ്ടാത്തലവൻ മരട് അനീഷിന് നേരെ വധശ്രമം ; ജയിലിൽ വച്ച് സഹതടവുകാരനാണ് ആക്രമിച്ചത്. ഗുരുതര പരിക്കോടെ മെഡിക്കൽ കോളേജിൽ
സ്വന്തം ലേഖകൻ
തൃശൂർ: കുപ്രസിദ്ധ ഗുണ്ടാത്തലവൻ മരട് അനീഷിന് നേരെ വധശ്രമം. വിയൂർ സെൻട്രൽ ജയിലിനുള്ളിൽ വച്ചായിരുന്നു ആക്രമണം.
ജയിൽ തടവുകാരനായ അമ്പായത്തോട് അഷറഫ് ഹുസൈനാണ് ആക്രമിച്ചത്. തിങ്കളാഴ്ച ഉച്ചയോടെ ബ്ലേഡ് ഉപയോഗിച്ച് അനീഷിന്റെ തലയിലും കഴുത്തിലും മാരക മുറിവുകൾ ഉണ്ടാക്കി. മുറിവേറ്റ അനീഷ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഭക്ഷണം കഴിക്കുന്നതിന് പോകുന്ന സമയത്താണ് ആക്രമണം നടന്നത്. വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നു. അക്രമണം തടയുന്നതിനിടെ ജയിൽ ഉദ്യോഗസ്ഥൻ ബിനോയിക്കും പരിക്കേറ്റു.
ശസ്ത്രക്രിയയ്ക്കായി എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അനീഷിനെ കൊച്ചി സിറ്റി പൊലീസിന്റെ പ്രത്യേക സംഘം നവംബര്‍ ഏഴിനാണ് അറസ്റ്റ് ചെയ്തത്. തോക്ക് ഉള്‍പ്പെടെയുള്ള മാരകായുധങ്ങള്‍ ഉപയോഗിക്കാറുള്ള അനീഷ് തമിഴ്നാട്ടില്‍ ഡിഎംകെ നേതാവിനെ തട്ടിക്കൊണ്ടുപോയ കേസിലടക്കം മുഖ്യപ്രതിയാണ്.