Spread the love

കൊച്ചി: കർണാടകയിലെ മൈസൂരുവില്‍ വൃത്തിഹീനമായി ഉണ്ടാക്കിയ പഴകിയ ഭക്ഷണം വിതരണം ചെയ്തതിന് അടച്ചുപൂട്ടിയ സ്ഥാപനവുമായി ബന്ധമില്ലെന്ന് കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്ലോബല്‍ എജ്യുക്കേഷണല്‍ കണ്‍സള്‍ട്ടന്റ്സ്.

video
play-sharp-fill

ഗ്ലോബല്‍ എജ്യുക്കേഷണല്‍ കണ്‍സള്‍ട്ടന്റ്സ് എന്ന പേരിന് സ്ഥാപനത്തിന് ട്രേഡ് മാർക്ക് ഉള്ളതാണെന്നും പേരിന്റെ ദുരുപയോഗത്തില്‍ ആവശ്യമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും സിഇഒ വിശദമാക്കി. വിദേശ വിദ്യാഭ്യാസ കണ്‍സള്‍ട്ടൻസിയാണ് 1993 മുതൽ പ്രവർത്തിക്കുകയാണ് ഗ്ലോബല്‍ എജ്യുക്കേഷണല്‍ കണ്‍സള്‍ട്ടന്റ്സ് എന്ന് സിഇഒ മനോജ് വിശദമാക്കി.

വിവിധ കോളേജുകളിലെ ഹോസ്റ്റലുകളില്‍ വൃത്തിഹീനമായി ഉണ്ടാക്കിയ പഴകിയ ഭക്ഷണം വിതരണം ചെയ്ത മെസിനെതിരെ ഇന്നലെയാണ് കർണാടക സർക്കാർ നടപടിയെടുത്തത്. മെസ് പ്രവർത്തിപ്പിച്ചിരുന്ന ഗ്ലോബല്‍ എഡ്യൂക്കേഷൻ കണ്‍സല്‍ട്ടൻസിയുടെ ലൈസൻസ് സർക്കാർ റദ്ദാക്കിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group