
പരുമല: രമേശ് ചെന്നിത്തലയ്ക്ക് വേണ്ടി പരുമല പള്ളിയില്‍ പ്രത്യേക കുർബാന നേർച്ച. യൂത്ത് കോണ്‍ഗ്രസ് നേതാവ് സിജോ കുഞ്ഞാണ്ടി രമേശ് ചെന്നിത്തല കേരളത്തിന്റെ മുഖ്യമന്ത്രിയാകാൻ വിശുദ്ധകുർബാന നേർച്ച നടത്തിയത്.
രമേശ് ചെന്നിത്തല കേരളത്തിന്റെ മുഖ്യമന്ത്രിയാകാനാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് വിശുദ്ധകുർബാന നേർച്ചയായി നല്‍കിയത്. രമേശ് ചെന്നിത്തലയെ കേരളത്തിന്റെ മുഖ്യമന്ത്രിയായി കാണണമെന്നും ഇതിനുവേണ്ടിയാണ് വിശുദ്ധ കുർബാന അർപ്പിച്ചതെന്നു സിജോ കുഞ്ഞാണ്ടി പറഞ്ഞു.
അതേസമയംതിരഞ്ഞെടുപ്പുഫലം വരാൻ മണിക്കൂറുകള്‍ മാത്രം ബാക്കിയുള്ളപ്പോഴും വി ഡി സതീശനായി അങ്ങിങ് ഫ്ലക്സുകള്‍ ഉയർന്നു. മലപ്പുറം എടരിക്കോട്, പത്തനംതിട്ട, ആലപ്പുഴയിലെ ഹരിപ്പാട്, എറണാകുളം തൃക്കാക്കര, കോട്ടയം കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിലാണ് വി ഡി സതീശനായി ഇന്നും ഫ്ലക്സ് ബോർഡുകള്‍ പ്രത്യക്ഷപ്പെട്ടു.
കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രി, നിലപാടുകളുടെ രാജകുമാരൻ എന്നെല്ലാം ആശംസിച്ചാണ് നഗരത്തിന്റെ വിവിധയിടങ്ങളില്‍ ഫ്‌ളക്‌സ് ബോർഡ്. കേരളത്തിന്റെ ഭാവി ഈ കൈകളില്‍ സുരക്ഷിതമെന്നും ഫ്‌ളക്‌സില്‍ പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘നിലപാടുകളുടെ രാജകുമാരൻ, പട നയിച്ചവൻ നാട് നയിക്കട്ടെ’ എന്നാണ് മലപ്പുറം എടരിക്കോട് ഉയർന്ന ഫ്‌ലക്‌സില്‍ പറയുന്നത്. എറണാകുളം തൃക്കാക്കരയില് ഓലിമുകള്‍ ജംഗ്ഷനിലാണ് വി. ഡി സതീശൻ അനുകൂലമായി കൂറ്റൻ ഫ്‌ലക്‌സ് സ്ഥാപിച്ചത്. ഹരിപ്പാടും വിഡി സതീശന് വേണ്ടി ഫ്ലക്സ് ബോർഡ് ഉയർന്നു. പിന്നാലെ അജ്ഞാതർ നശിപ്പിച്ചു. കരുവാറ്റയിലാണ് ഫ്ലക്സ് ബോർഡ് വെച്ചത്. കരുവാറ്റയിലെ വാർഡ് കമ്മറ്റികളുടെ പേരിലാണ് ഫ്‌ളക്‌സ് ബോർഡ്.







